Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗാനത്തിന്​ 60 വയസ്സ്​​...

ഗാനത്തിന്​ 60 വയസ്സ്​​ പയ്യന്നൂർ പാടി ബലികുടീരങ്ങളേ...

text_fields
bookmark_border
പയ്യന്നൂർ: മലയാളികളുടെ മനസ്സിൽ വിപ്ലവത്തി​െൻറ തീജ്വാലകൾ പടർത്തിയ 'ബലികുടീരങ്ങളേ...' എന്ന വിപ്ലവഗാനത്തിന് 60 വയസ്സ്. പോരാട്ടസ്മരണകളിരമ്പുന്ന വരികൾ 60 പേർ ഏറ്റുപാടിയപ്പോൾ പയ്യന്നൂരിന് പുതിയ പാട്ടനുഭവമായി. പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച 'ഗാന്ധി മുതൽ ഗൗരി വരെ' പ്രതിഷേധസദസ്സിനോടനുബന്ധിച്ചാണ് സമരപുളകത്തി​െൻറ ഓർമകൾ ത്രസിപ്പിക്കുന്ന ഗാനം ആലപിച്ചത്. വൈകീട്ട് അഞ്ചിന് പയ്യന്നൂർ ടൗൺസ്ക്വയറിൽ പ്രതിഷേധസദസ്സ് അശോകൻ ചെരുവിൽ ഉദ്ഘാടനംചെയ്തു. തുടർന്ന് 'ബലികുടീരങ്ങളേ...' എന്ന കേരളത്തെ പാടിയുണർത്തിയ വയലാറി​െൻറ വിപ്ലവഗാനം പഴയ തലമുറയിലെയും പുതിയവരുമായ നൂറ് പാട്ടുകാർ പാടുകയായിരുന്നു. വയലാർ-ദേവരാജൻ കൂട്ടുകെട്ടി​െൻറ ആദ്യഗാനം കൂടിയായിരുന്നു ഈ പടപ്പാട്ട്. പ്രതിഷേധസദസ്സിൽ കെ. ജനാർദനൻ അധ്യക്ഷതവഹിച്ചു. പി. അപ്പുക്കുട്ടൻ സംസാരിച്ചു. കെ.വി. പ്രശാന്ത്കുമാർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story