Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഖിലേന്ത്യാ അന്തർ...

അഖിലേന്ത്യാ അന്തർ സർവകലാശാല വനിത വോളി നാളെ മുതൽ കണ്ണൂരിൽ

text_fields
bookmark_border
കണ്ണൂർ: അഖിലേന്ത്യാ അന്തർ സർവകലാശാല വനിത വോളിബാൾ മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ. 25വരെ ദക്ഷിണമേഖല മത്സരങ്ങളും 27 മുതൽ 31വരെ അഖിലേന്ത്യാ മത്സരങ്ങളുമാണ് നടക്കുക. ദക്ഷിണമേഖല മത്സരത്തിൽ 67 സർവകലാശാല ടീമുകൾ പെങ്കടുക്കും. ടീമുകൾ വ്യാഴാഴ്ചയോടെ എത്തും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ, രണ്ടാം സ്ഥാനക്കാരായ എം.ജി, മൂന്നാം സ്ഥാനക്കാരായ കോഴിക്കോട്, നാലാം സ്ഥാനക്കാരായ ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലകൾ എന്നിവ നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യതനേടി. അഞ്ജലി ബാബു, എസ്. സൂര്യ, എയ്ഞ്ചൽ ജോസഫ് എന്നീ മൂന്നു ദേശീയതാരങ്ങൾ കണ്ണൂർ ടീമിലുണ്ട്. 27 മുതൽ ആരംഭിക്കുന്ന അഖിലേന്ത്യാമത്സരത്തിൽ നാലു മേഖലകളിൽനിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 16 ടീമുകൾ മാറ്റുരക്കും. കോഴിക്കോട് സർവകലാശാലയാണ് നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാർ. 2005 മുതൽ തുടർച്ചയായി ഏഴുവർഷം കണ്ണൂർ സർവകലാശാല അഖിലേന്ത്യാ ചാമ്പ്യന്മാരായിരുന്നു. മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്േപാർട്സ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ നാലു ഫ്ലഡ്ലിറ്റ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും ഇൻഡോർ സ്റ്റേഡിയത്തിലെ ടറാഫ്ലക്സ് പ്രതലത്തിലാണ് നടക്കുക. ഇന്ത്യൻ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിത വോളിബാൾ മത്സരങ്ങൾ അന്താരാഷ്ട്രമത്സരങ്ങളിൽ ഉപയോഗിക്കുന്ന ടറാഫ്ലക്സ് പ്രതലത്തിൽ നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ് അംഗം എം. പ്രകാശൻ അധ്യക്ഷത വഹിക്കും. 31ന് വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനത്തിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. വി.എ. വിത്സൻ, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. പി.ടി. ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. പി.പി. ബിനീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story