Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.ഐയെയും സംഘത്തെയും...

എസ്.ഐയെയും സംഘത്തെയും ആക്രമിച്ച പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
പയ്യന്നൂർ: സംഘട്ടനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർെന്നത്തിയ എസ്.ഐയെയും ഹോം ഗാർഡുമാരെയും ആക്രമിച്ച പ്രതികൾ റിമാൻഡിൽ. പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനെയും സംഘത്തെയും ആക്രമിച്ച കേസിൽ പിടിയിലായ കേളോത്തെ സി. കലേഷ് (30), സി. ബൈജുരാജ് (36), കെ.സി. സ്നേഹജൻ (41) എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എസ്.ഐ ഷൈൻ, ഹോം ഗാർഡുമാരായ ഇ. നാരായണൻ, പി. ജനാർദനൻ എന്നിവരെയാണ് അടിച്ചു പരിക്കേൽപിച്ചത്. പിടികൂടിയ പ്രതികളെ വാഹനത്തിൽ കയറ്റുന്നതിനിടെയായിരുന്നു അക്രമം. കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിന് ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർചെയ്തിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story