Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാളെ സി.എച്ച്. കണാരൻ...

നാളെ സി.എച്ച്. കണാരൻ ദിനം ഉണ്ണിയുടെ കരവിരുതിൽ തുടിക്കുന്ന സി.എച്ച് ശിൽപം

text_fields
bookmark_border
പയ്യന്നൂർ: യുവശിൽപി ഉണ്ണി കാനായിയുടെ കരവിരുതിൽ സി.എച്ച്. കണാര​െൻറ ശിൽപം പൂർത്തിയായി. കതിരൂരിൽ പുല്യോട് സി.എച്ച്. കണാരൻ സ്മാരക വായനശാലയുടെ മുറ്റത്ത് സ്ഥാപിക്കാനുള്ളതാണ് ശിൽപം. സമരങ്ങളുടെ സൈന്യാധിപനെന്ന് ഇ.എം.എസും സമർഥനായ സംഘാടകനെന്ന് എ.കെ.ജിയും വിശേഷിപ്പിച്ച സി.എച്ച് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റി​െൻറ എട്ടടി ഉയരമുള്ള ശിൽപം ഉണ്ണിയുടെ വീട്ടിലാണ് പൂർത്തിയായത്. കൈയിൽ തുകൽ ബാഗും ജുബ്ബയും മുണ്ടും വേഷമിട്ട് പഴയ വള്ളിച്ചെരിപ്പും ധരിച്ചുനിൽക്കുന്ന സി.എച്ചി​െൻറ ശിൽപം ഒരു വർഷമെടുത്താണ് ഉണ്ണി പൂർത്തിയാക്കിയത്. ഫോേട്ടാകൾ കുറവായതിനാൽ ആദ്യം സി.എച്ചി​െൻറ ചിത്രം പലയാവർത്തി വരച്ചാണ് പ്രവൃത്തി തുടങ്ങിയത്. മണിയറയിലെ പി.വി. വിജയൻ മോഡലായി നിന്നശേഷം ചെറുശിൽപം പൂർത്തിയാക്കി. ഇതിനുശേഷമാണ് എട്ടടി ഉയരമുള്ള ഫൈബർ ശിൽപം നിർമിച്ചത്. സി.പി.എമ്മി​െൻറ പ്രഥമ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം സമ്മേളനഹാളിൽനിന്ന് പുറത്തുവന്ന സി.എച്ചിനെ എ.കെ.ജി കെട്ടിപ്പിടിക്കുന്ന ഫോട്ടോ പ്രസിദ്ധമാണ്. ഈ ഫോട്ടോതന്നെയാണ് ഉണ്ണി പ്രധാനമായി അവലംബിച്ചത്. കാരായി രാജനാണ് നിർമാണ കമ്മിറ്റിയുടെ ചെയർമാൻ. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് സംഘാടകരുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story