Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈപാസ് കീഴാറ്റൂരിലൂടെ...

ബൈപാസ് കീഴാറ്റൂരിലൂടെ തന്നെ; സമരം നടന്ന വയൽ ഒഴിവാക്കും

text_fields
bookmark_border
തളിപ്പറമ്പ്: വയൽകിളികൾ സമരം നടത്തിയ വയൽപ്രദേശം മാത്രം ഒഴിവാക്കി കീഴാറ്റൂരിലെ ബൈപാസ് നിർമിക്കാൻ ധാരണയായി. ഇന്നലെ രാവിലെ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ ചേംബറിൽ നടന്ന വിദഗ്ധസംഘത്തി​െൻറയും നാട്ടുകാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ചുടല- -കുറ്റിക്കോൽ ബൈപാസുമായി ബന്ധപ്പെട്ട് കീഴാറ്റൂർ വയലിലൂടെ റോഡ് നിർമിക്കുന്നതിനെതിരായാണ് വയൽകിളികൾ കൂട്ടായ്മയുടെ പേരിൽ നാട്ടുകാർ സമരരംഗത്തിറങ്ങിയത്. സമരത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ വയൽ ഒഴിവാക്കി മറ്റൊരു അലൈൻമ​െൻറ് സാധ്യമാക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ വിദഗ്ധസംഘെത്ത അയക്കാൻ തീരുമാനിച്ചിരുന്നു. ഇൗ സംഘമാണ് ബുധനാഴ്ച രാവിലെ കീഴാറ്റൂരിലെത്തി പരിശോധന നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് വിദഗ്ധസംഘം പരിശോധനക്കെത്തിയത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമൽവർധന റാവു, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ പ്രഭാകരൻ, എക്സിക്യൂട്ടിവ് എൻജിനീയർ അശോകൻ വണ്ണാരക്കിൽ, എ.എക്സി.ഇ സുനിൽ കൊയിലേരിയൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് സംലത്തിലുണ്ടായിരുന്നത്. തളിപ്പറമ്പ് ബൈപാസി​െൻറ സർവേ ചുമതലയുള്ള സ്വകാര്യ ഏജൻസി അധികൃതർ, കെ.എസ്.ടി.പി റോഡ് വിഭാഗം അധികൃതർ തുടങ്ങിയവരും െജയിംസ് മാത്യു എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരേത്ത കീഴാറ്റൂരിലെ 250 ഏക്കർ വയൽ നികത്തി ബൈപാസ് നിർമിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, നെൽകൃഷിചെയ്യുന്ന വയൽ നികത്തി പാത അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധമാണ് അധികൃതരെ മാറ്റി ചിന്തിക്കാൻ ഇടയാക്കിയത്. കീഴാറ്റൂർ വയലി​െൻറ കിഴക്കുഭാഗത്താണ് പരിശോധന നടത്തിയത്. തുടർന്ന് കലക്ടറേറ്റിൽ എത്തിയ സംഘം വയൽകിളി പ്രതിനിധികെളയും നാട്ടുകാരുടെ പ്രതിനിധികെളയും അവിടേക്ക് വിളിപ്പിക്കുകയായിരുന്നു. ഇപ്പോൾ സമരപ്പന്തൽ കെട്ടിയ വയലി​െൻറ കിഴക്ക് ഭാഗത്തുകൂടി ഒഴുകുന്ന കീഴാറ്റൂർ തോടി​െൻറ മധ്യത്തിൽനിന്ന് ഇരുഭാഗത്തേക്കും 25 മീറ്റർ വീതിയിലായിരിക്കും പുതിയ അലൈൻമ​െൻറ് തയാറാക്കുക. ഇതുമൂലം കൃഷിനടത്തുന്ന വയലും വീടുകളും നഷ്ടപ്പെടുന്നത് കുറയുമെന്നാന്ന് സൂചന. എന്നാൽ, കിഴക്കുഭാഗത്തെ തെങ്ങിൻതോപ്പുകൾ നഷ്ടപ്പെടുന്നത് കള്ളുചെത്ത് ഉപജീവനമാക്കുന്ന ഈ പ്രദേശത്തുകാർക്ക് തിരിച്ചടിയാവും. വിദഗ്ധസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് അടുത്തദിവസം പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും. വയൽകിളികളുടെ പ്രതിനിധികളായ സി. സുരേഷ്, സി. മനോഹരൻ, ലാലുപ്രസാദ് എന്നിവരും നാട്ടുകാരായ സി. വത്സൻ, രാമചന്ദ്രൻ, വിജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് പാത പണിയുന്നതെന്നാൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് വയൽകിളികൾ നൽകുന്ന സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story