Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:54 AM IST Updated On
date_range 19 Oct 2017 10:54 AM ISTകണ്ണൂർ താലൂക്ക് ജനസമ്പർക്കപരിപാടി ഇന്ന്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ താലൂക്ക് തലത്തിലുള്ള ജനസമ്പർക്കപരിപാടി വ്യാഴാഴ്ച രാവിലെ 10 മുതൽ ജില്ല കലക്ടറുടെ േനതൃത്വത്തിൽ കലക്ടറേറ്റ് ഒാഡിറ്റോറിയത്തിൽ നടക്കും. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ ജില്ല കലക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാം. ഉടൻ തീർപ്പാക്കാൻപറ്റുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ സാന്നിധ്യത്തിൽ തീർപ്പുകൽപിക്കും. മറ്റു പരാതികളിൽ ഒരു മാസത്തിനുള്ളിൽ മറുപടി അറിയിക്കും. തുടർന്നും ആക്ഷേപങ്ങളുണ്ടെങ്കിൽ അപേക്ഷകർക്ക് ജില്ല കലക്ടറെ കണ്ട് പരാതി അറിയിക്കാനുള്ള അവസരമൊരുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സാമ്പത്തികസഹായത്തിനുള്ള അപേക്ഷകൾ അക്ഷയ സെൻറുകൾ മുഖേന ഒാൺലൈനായി സമർപ്പിക്കണം. ജനസമ്പർക്കപരിപാടിയിൽ ഉദ്യോഗസ്ഥർക്ക് പുറേമ എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story