Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:54 AM IST Updated On
date_range 19 Oct 2017 10:54 AM ISTപുതിയ അെലയിൻമെൻറ് സ്വീകാര്യമല്ല ^വയൽകിളികൾ
text_fieldsbookmark_border
പുതിയ അെലയിൻമെൻറ് സ്വീകാര്യമല്ല -വയൽകിളികൾ കണ്ണൂർ: ചുടല-കുറ്റിക്കോൽ ബൈപാസിനായി ദേശീയപാത അതോറിറ്റി നിർദേശിച്ച പുതിയ അെലയിൻമെൻറ് സ്വീകാര്യമല്ലെന്ന് വയൽകിളി കൂട്ടായ്മയുടെ യോഗം. നാടിെൻറ ജലസ്രോതസ്സായി കാലങ്ങളായി ഒഴുകുന്ന തോട് ഇല്ലാതാക്കി വയലിെൻറ അരികിലൂടെ നിർദേശിച്ച പുതിയ അെലയിൻമെൻറും നാടിനും നാട്ടുകാർക്കും ദോഷകരമാകുമെന്നാണ് യോഗം വിലയിരുത്തിയത്. വയൽകിളി കൂട്ടായ്മയുടെ തീരുമാനം ഉടൻ അധികൃതരെ അറിയിക്കും. ആവശ്യെമങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്താനും യോഗത്തിൽ തീരുമാനമായി. 250ഒാളം ഏക്കർ വയൽ നികത്തിയുള്ള ആദ്യ അലെയിൻമെൻറിനെതിരെ വയൽകിളികൾ 20 ദിവസത്തോളം നടത്തിയ നിരാഹാരസമരത്തെത്തുടർന്നാണ് സർക്കാർ പുതിയ അലെയിൻമെൻറിന് ശ്രമം നടത്തിയത്. എന്നാൽ, ഇതും നാട്ടുകാർക്ക് സ്വീകാര്യമല്ലെന്നാണ് വയൽകിളികളുടെ തീരുമാനം. യോഗത്തിൽ ലാലുപ്രസാദ് അധ്യക്ഷതവഹിച്ചു. സുരേഷ് കീഴാറ്റൂർ സംസാരിച്ചു. രജീഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story