Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:08 AM IST Updated On
date_range 18 Oct 2017 11:08 AM ISTപൊലിയന്ദ്രം ഡോക്യുമെൻററി പ്രദർശനം ഇന്ന്
text_fieldsbookmark_border
കാസര്‍കോട്: പൊലിയന്ദ്രം ചടങ്ങിനെക്കുറിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാഹിത്യവേദി നിർമിച്ച 'പൊലിയന്ദ്രം' ഡോക്യുമെൻററി ബുധനാഴ്ച രാവിലെ പ്രസ്‌ക്ലബില്‍ പ്രദര്‍ശിപ്പിക്കും. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാടാണ് രചനയും സംവിധാനവും നിർവഹിച്ചത്. രാവിലെ 10നും 11.30നും രണ്ടുതവണ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനങ്ങൾക്കിടയിൽ സംവാദവും നടക്കും. ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story