Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:06 AM IST Updated On
date_range 18 Oct 2017 11:06 AM ISTസി.എച്ച്.എമ്മിനെ നയിച്ചത് ഇവർ
text_fieldsbookmark_border
കണ്ണൂർ: കൗമാര കളിക്കളത്തിൽ തന്ത്രങ്ങൾ പയറ്റിത്തെളിഞ്ഞ താരങ്ങൾ മികവുകാട്ടി ഒന്നാമതെത്തുമ്പോൾ ആരവങ്ങളുമായി മൂവർസംഘം അവിടെയുണ്ടായിരുന്നു. സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ കോച്ചുമാരായ ശ്രീഷ് കൂടാളിയും പുരുഷോത്തമൻ കാപ്പാടും കായികാധ്യാപകൻ മുഹമ്മദ് സാദിഖുമാണ് ഇൗ മികവിന് പിന്നിൽ പ്രവർത്തിച്ചത്. 32ഓളം സംസ്ഥാനതാരങ്ങളെ നിലവിൽ ഇവർ വാർത്തെടുത്തിട്ടുണ്ട്. അഞ്ചു ദേശീയതാരങ്ങളും ഇവിടെയുണ്ട്. പരിമിത സൗകര്യങ്ങളുള്ള ഗ്രൗണ്ട് മാത്രമാണ് ഈ സ്കൂളിലുള്ളത്. അതിനാൽ ദിനംപ്രതി എട്ടു കി.മീ ദൂരം സഞ്ചരിച്ചാണ് കുട്ടികൾ കണ്ണൂരിലെ മൈതാനിയിൽ രാവിലെയും വൈകീട്ടും പരിശീലനത്തിനെത്തുന്നത്. എട്ടു മുതൽ 12വരെ ക്ലാസുകളിലെ 32 കുട്ടികളാണ് സി.എച്ച്.എമ്മിലെ അക്കാദമിയിൽ കായികപരിശീലനം നടത്തുന്നത്. ഹൈജംപ്, പോൾവാട്ട് എന്നിവ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും പരിശീലനം നൽകുന്നുണ്ട്. എവിടെ കായികമേള നടന്നാലും അവിടെയെത്തി ഒന്നാമതായി മെഡലുകൾ വാരിക്കൂട്ടിവരുന്നത് സി.എച്ച്.എമ്മിെൻറ താരങ്ങളാകും. പരിശീലകനായി ചെന്ന സ്കൂളുകളിലെല്ലാം മികച്ചതാരങ്ങളെ സൃഷ്ടിച്ചയാളാണ് ശ്രീഷ്. പരിയാരം ഉറുസുലിൻ സ്കൂൾ, നെരുവമ്പ്രം യു.പി, ജവഹർ സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിലെല്ലാം പുതിയ കായികചരിത്രം രചിക്കാൻ ഇദ്ദേഹത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story