Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഴിതെറ്റിയ ഡിസ്ക്...

വഴിതെറ്റിയ ഡിസ്ക് തകർത്തത് വൈഷ്ണവി​െൻറ സ്വപ്നം

text_fields
bookmark_border
കണ്ണൂർ: ഡിസ്കസ്ത്രോ മത്സരത്തിനിടെ മത്സരാർഥി വിട്ട ഡിസ്ക് വഴിതെറ്റി വീണത് മറ്റൊരു കായിക താരത്തി​െൻറ നട്ടെല്ലിൽ. ട്രിപ്പിൾ ജംപിൽ പങ്കെടുക്കാനിറങ്ങിനിന്ന അഴീക്കോട് എച്ച്.എസ്.എസ് അഴീക്കോടിലെ 10ാം ക്ലാസ് വിദ്യാർഥി സി.വി. വൈഷ്ണവിനാണ് ഡിസ്ക് നട്ടെല്ലിൽ പതിച്ച് പരിക്കേറ്റത്. ഉച്ചഭക്ഷണത്തിനുമുേമ്പ നടന്ന മത്സരങ്ങൾക്കിടെയാണ് വൈഷ്ണവി​െൻറ സ്വപ്നം തകർത്ത് ഡിസ്ക് പതിച്ചത്. ട്രിപ്പിൾ ജംപിൽ പങ്കെടുത്ത് ഒന്നാമനാകാമായിരുന്നുവെന്ന പ്രതീക്ഷയുണ്ടായിരുന്നു വൈഷ്ണവിന്. മത്സരത്തിന് തയാറാവുന്നതിനിടെയാണ് തൊട്ടടുത്ത് നടക്കുന്ന ഡിസ്കസ് േത്രാ മത്സരത്തിൽനിന്ന് പറന്ന ഡിസ്ക് വൈഷ്ണവി​െൻറ പുറത്ത് നട്ടെല്ലി‍​െൻറ ഭാഗത്ത് പതിച്ചത്. വേദന കൊണ്ട് പുളഞ്ഞ കായിക താരത്തെ മറ്റ് മത്സരാർഥികൾ താങ്ങിയെടുത്ത് ഗ്രൗണ്ടിലെ മെഡിക്കൽ സ​െൻററിലെത്തിക്കുകയായിരുന്നു. ഇവിടെ ഡോക്ടർ സേവനമില്ലാത്തതിനാൽ ചുമതലയുള്ള ജീവനക്കാർ വൈഷ്ണവി​െൻറ പരിക്കേറ്റ ഭാഗത്ത് മരുന്ന് െവച്ചശേഷം ആശുപത്രിയിലേക്ക് വിട്ടു. പരിക്കേറ്റ വിദ്യാർഥിക്ക് വേണ്ട പരിഗണന നൽകാൻ സംഘാടകരും തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story