Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യക്​തിഹത്യയും...

വ്യക്​തിഹത്യയും കലാപവും: ഭരണം നിലനിർത്താനുള്ള സി.പി.എം^ബി.ജെ.പി ശ്രമം വ്യാമോഹം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
വ്യക്തിഹത്യയും കലാപവും: ഭരണം നിലനിർത്താനുള്ള സി.പി.എം-ബി.ജെ.പി ശ്രമം വ്യാമോഹം -ഉമ്മൻ ചാണ്ടി ഇരിട്ടി: വ്യക്തിഹത്യ നടത്തിയും കലാപം നടത്തിയും ഭരണം നിലനിർത്താമെന്ന സി.പി.എമ്മി​െൻറയും ബി.ജെ.പിയുടെയും വ്യാമോഹത്തിന് ജനങ്ങൾ സമീപഭാവിയിൽ തിരിച്ചടി നൽകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തില്ലങ്കേരി പടിക്കച്ചാലിൽ കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപങ്ങൾ ഉണ്ടാക്കാനും നിയമലംഘനം നടത്താനുമാണ് ഇരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിക്കുന്നത്. നീതിനിർവഹണ രംഗത്ത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്. ചടങ്ങിൽ ബൂത്ത് പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കെ.സി.ജോസഫ് എം.എൽ.എയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സണ്ണി ജോസഫ് എം.എൽ.എയും അനുമോദിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ.ഇ.ആർ. വിനോദ്, ഡി.സി.സി വൈസ് പ്രസിഡൻറ് ചന്ദ്രൻ തില്ലങ്കേരി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. പ്രഭാകരൻ മാസ്റ്റർ, പടിയൂർ ദാമോദരൻ മാസ്റ്റർ, ജയ്സൺ കാരക്കാട്ട്, മണ്ഡലം പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, കെ.പി. പത്്മനാഭൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story