Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതപാൽജീവനക്കാരുടെ...

തപാൽജീവനക്കാരുടെ കണ്ണൂർ മേഖല സമ്മേളനം

text_fields
bookmark_border
പയ്യന്നൂർ: കോർപറേറ്റ് താൽപര്യങ്ങൾക്കുവേണ്ടി തൊഴിൽനിയമങ്ങളിൽ വെള്ളം ചേർത്ത് തൊഴിലാളിവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന മോദി സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്. പയ്യന്നൂർ ക്ഷീര ടവറിൽ ഫെഡറേഷൻ ഒാഫ് നാഷനൽ പോസ്റ്റൽ ഒാർഗനൈസേഷൻ (എഫ്.എൻ.പി.ഒ) ആഭിമുഖ്യത്തിൽ നടന്ന തപാൽജീവനക്കാരുടെ കണ്ണൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ തപാൽജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്.എൻ.പി.ഒ ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം. നാരായണൻകുട്ടി, സ്വാതന്ത്ര്യസമര സേനാനി കെ.എൻ. കണ്ണോത്ത്, എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ ജോൺസൺ ഡി. ആവോക്കാരൻ, എൻ.യു.ജി.ഡി.എസ് അഖിലേന്ത്യ സെക്രട്ടറി പി.യു. മുരളീധരൻ, ഡി.കെ. ഗോപിനാഥ്, കെ.എം. ശ്രീധരൻ, കെ. ജയരാജ്, പി. അബ്ദുല്ല, ആർ.എം.എസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എൻ.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കരിപ്പാൽ സുരേന്ദ്രൻ സ്വാഗതവും ജില്ല കൺവീനർ വി.പി. ചന്ദ്രപ്രകാശ് നന്ദിയും പറഞ്ഞു. പ്രതിനിധിസമ്മേളനത്തിൽ കെ.വി. സുധീർകുമാർ, ഇ. മനോജ്കുമാർ, എം.വി. പവിത്രൻ, വി.കെ. രതീഷ്കുമാർ, ദിനു മൊട്ടമ്മൽ, എം.എ. ചാക്കോ, കെ.കെ. സുകു, പി. പ്രേമദാസൻ, കെ.സി. പരിമള, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പി.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.എ.പി.ഇ ഗ്രൂപ് സി -വി.പി. ചന്ദ്രപ്രകാശ് (പ്രസി), വി.കെ. രതീഷ്കുമാർ (സെക്ര), കെ. രാഹുൽ (ട്രഷ). എൻ.യു.പി.ഇ വിഭാഗം -പി.വി. രാമകൃഷ്ണൻ (പ്രസി), പി.കെ. ഹരിദാസൻ (സെക്ര), പി. സജീവൻ (ട്രഷ). എൻ.യു.ജി.ഡി.എസ് -ദിനു മൊട്ടമ്മൽ (പ്രസി), പി. പ്രേമദാസൻ (സെക്ര), എം. നവീൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story