Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫയർഫോഴ്സിനെ...

ഫയർഫോഴ്സിനെ കബളിപ്പിച്ചതായി പരാതി

text_fields
bookmark_border
കൂത്തുപറമ്പ്: വ്യാജ ഫോൺ സന്ദേശം നൽകി ഫയർഫോഴ്സിനെ കബളിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ െപാലീസിൽ പരാതി. നീർവേലി അളകാപുരി സ്വദേശി കുന്നത്ത് വീട്ടിൽ നൗഷാദിനെതിരെയാണ് ഫയർഫോഴ്സ് പരാതി നൽകിയത്. തിങ്കളാഴ്ച വൈകീട്ട് ആേറാടെയാണ് കൂത്തുപറമ്പ് ഫയർഫോഴ്സിനെ കബളിപ്പിച്ച് ഫോൺ സന്ദേശമെത്തിയത്‌. അളകാപുരിക്ക് സമീപത്തെ വീട്ടിൽ ഗ്യാസ് ചോർന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടൻ ഫയർഫോഴ്സ് ജീവനക്കാർ തീ അണക്കാനുള്ള സംവിധാനങ്ങളുമായി പ്രദേശത്ത് കുതിച്ചെത്തിയെങ്കിലും തീ പിടിച്ച വീടോ വിളിച്ചയാളെയോ കണ്ടെത്താനായില്ല. ഏറെനെരത്തെ തിരച്ചിലിന് ശേഷമാണ് വ്യാജസന്ദേശമാണെന്ന് ഫയർഫോഴ്സിന് മനസ്സിലായത്. തുടർന്ന് കഴിഞ്ഞദിവസം രാവിലെ ഫയർഫോഴ്സ് ജീവനക്കാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story