Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാര്‍ട്ടി ഓഫിസുകള്‍...

പാര്‍ട്ടി ഓഫിസുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്ക്​ കൂടിയായിരിക്കണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
പാര്‍ട്ടി ഓഫിസുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് കൂടിയായിരിക്കണം -ഉമ്മൻ ചാണ്ടി അഴീക്കോട്: പാര്‍ട്ടി ഓഫിസുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താൻ കൂടിയായിരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മീന്‍കുന്നില്‍ നിർമിച്ച രാജീവ് ഗാന്ധി കോണ്‍ഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഓഫിസുകള്‍ യോഗം ചേരുന്ന സ്ഥലമായി മാറ്റുന്നതിനുപകരം നാടി​െൻറ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കാനും അതുവഴി സമാധാനാന്തരീക്ഷം ഉണ്ടാക്കാനുമുള്ള കേന്ദ്രമാക്കണം. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി നേടിയ വിജയം കോണ്‍ഗ്രസി​െൻറ തിരിച്ചുവരവി​െൻറ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബസംഗമം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനും ഫോട്ടോ അനാച്ഛാദനം മുന്‍ മന്ത്രി കെ. സുധാകരനും നിർവഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി ആദരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മുന്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ആദരിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എം.എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പി. മുരളി, ബിജു ഉമ്മർ, കെ. ബാലകൃഷ്ണന്‍, രജിത്ത് നാറാത്ത്, ടി.കെ. അജിത്ത്, ടി.എം. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story