Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേഖലയിൽ...

മേഖലയിൽ സംഘർഷമുണ്ടാക്കാൻ സി.പി.എം ശ്രമം- ^ലീഗ്

text_fields
bookmark_border
മേഖലയിൽ സംഘർഷമുണ്ടാക്കാൻ സി.പി.എം ശ്രമം- -ലീഗ് ശ്രീകണ്ഠപുരം: നടുവിൽ, -ശ്രീകണ്ഠപുരം മേഖലകളിൽ സംഘർഷമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിളക്കന്നൂരിൽ മുസ്ലിം ലീഗ് ഓഫിസിന് കരി ഓയിൽ ഒഴിച്ച സംഭവത്തിലും എസ്.ഇ.എസ് കോളജിലെ എം.എസ്.എഫ് പ്രവർത്തകരെ മർദിച്ച സംഭവത്തിലും സി.പി.എമ്മിന് അനുകൂലനിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. മൂന്നാം തവണയാണ് വിളക്കനൂരിൽ പാർട്ടി ഓഫിസിന് നേരെ ആക്രമണം. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പൊതുപ്രവർത്തകരോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും കാണിക്കാതെ ശ്രീകണ്ഠപുരം എസ്.ഐ സി.പി.എം പ്രവർത്തകനെപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ലീഗ് നേതാക്കളായ ടി.എൻ.എ. ഖാദർ, സി.കെ. മുഹമ്മദ്, കെ. സലാഹുദീൻ, എൻ.പി. റഷീദ് എന്നിവർ പങ്കെടുത്തു. പൊലീസ് ലീഗിന് ഒത്താശ ചെയ്യുന്നുവെന്ന് സി.പി.എം ശ്രീകണ്ഠപുരം: മാവിലംപാറയിൽ സി.പി.എം ഓഫിസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മുസ്ലിം ലീഗുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് ലീഗിന് ഒത്താശ ചെയ്യുകയാണെന്നും സി.പി.എം ചുഴലി ലോക്കൽ സെക്രട്ടറി പി. പ്രകാശൻ പറഞ്ഞു. വിളക്കന്നൂരിലെ ലീഗ് ഓഫിസ് ആക്രമണത്തിൽ സി.പി.എമ്മിന് പങ്കില്ല. ലീഗിലെ ക്രിമിനൽസംഘം നടത്തുന്ന അക്രമത്തിന് പൊലീസ് കൂട്ടുനിൽക്കുന്ന സ്ഥിതിയാണുള്ളതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചുഴലി ലോക്കൽ സെക്രട്ടറി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story