Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:58 AM IST Updated On
date_range 18 Oct 2017 10:58 AM ISTലീഗ്^സി.പി.എം ഓഫിസുകൾക്ക് നേരെ ആക്രമണം: 20 പേർക്കെതിരെ കേസ്
text_fieldsbookmark_border
ലീഗ്-സി.പി.എം ഓഫിസുകൾക്ക് നേരെ ആക്രമണം: 20 പേർക്കെതിരെ കേസ് ശ്രീകണ്ഠപുരം: വിളക്കന്നൂരിൽ മുസ്ലിം ലീഗ് ഓഫിസായ സി.എച്ച് സൗധത്തിനും ചുഴലി മാവിലംപാറയിൽ സി.പി.എം ഓഫിസായ ഇ.കെ. നായനാർ സ്മാരകമന്ദിരത്തിനും നേരെ ആക്രമണം. രണ്ട് പരാതികളിലായി 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ലീഗ് ഒാഫിസിന് തിങ്കളാഴ്ച രാത്രി കരി ഓയിൽ ഒഴിച്ച് തീവെക്കുകയായിരുന്നു. കാറിലും ബൈക്കിലും എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രവർത്തകർ എത്തിയപ്പോൾ ആക്രമികൾ ഓടിരക്ഷപ്പെട്ടെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. മാവിലംപാറയിലെ സി.പി.എം ഓഫിസായ നായനാർ മന്ദിരത്തിനുനേരെ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിെൻറ ജനൽ ചില്ലുകളും കസേരകളും ഉൾപ്പെടെ നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് ആണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. നേരത്തെയും രണ്ട് ഓഫിസുകളും ആക്രമിക്കപ്പെട്ടിരുന്നു. ലീഗ് ഓഫിസ് ആക്രമിച്ചുവെന്ന ശാഖ സെക്രട്ടറി ടി.വി. അബ്ദുൽ അസീസിെൻറ പരാതിയിൽ കറുത്താണ്ടിരകത്ത് സിദ്ദീഖ്, പൂവങ്കുളത്ത് മൺസൂർ, കെ.എൻ. റാഷിദ്, കെ.പി. ഹംസ കുട്ടി, വി.വി. മുനീർ, പള്ളക്കൻ ജമാൽ, കെ.എൻ. ഷൈജു, കെ.എൻ. ഷനിൽ, പുതിയപുരയിൽ രമേശൻ, ഷറഫുദ്ദീൻ, കൊളയക്കരകത്ത് ഫാസിൽ, നൗഷാദ് തുടങ്ങി 17 പേർക്കെതിരെയാണ് ഒരു കേസ്. സി.പി.എം ഓഫിസ് ആക്രമിച്ചുവെന്ന ബ്രാഞ്ച് സെക്രട്ടറി ടി.കെ. പ്രകാശെൻറ പരാതിയിൽ പൂവ്വംകുളം മുസ്തഫ, കന്നടിയൻറകത്ത് ഷക്കീർ, കട്ടീത്ത് വളപ്പിൽ ഇർഷാദ് എന്നിവർക്കെതിരെയാണ് രണ്ടാമത്തെ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story