Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:58 AM IST Updated On
date_range 17 Oct 2017 10:58 AM ISTസാഹസിക യാത്ര കഴിഞ്ഞെത്തിയ ദമ്പതികൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
കണ്ണൂർ: റൈഡ് ഫോർ റോഡ് സേഫ്റ്റി എന്ന മുദ്രാവാക്യമുയർത്തി ലഡാക്ക് വരെ ബൈക്കിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ ദമ്പതികൾക്ക് യാത്രക്കാരുടെ കൂട്ടായ്മയായ 'യാത്രികൻ' സ്വീകരണം നൽകി. കണ്ണൂർ മാതമംഗലം സ്വദേശിയായ അശ്വതിയും ഭർത്താവ് സന്തോഷുമാണ് ലഡാക്ക് വരെ പൾസർ 150 ബൈക്കിൽ സാഹസിക യാത്ര നടത്തിയത്. െസപ്റ്റംബർ 25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട അശ്വതിയും സന്തോഷും ഞായറാഴ്ച രാവിലെയാണ് കണ്ണൂരിൽ തിരിച്ചെത്തിയത്. കേരളം മുഴുവൻ ആക്റ്റിവ് അംഗങ്ങളുള്ള യാത്രകളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ 'യാത്രികനി'ലെ അംഗമാണ് അശ്വതി. രാവിലെ കണ്ണൂരിലെത്തിയ ഇരുവരും കണ്ണൂർ യൂനിറ്റിലെ 45 പേരടങ്ങുന്ന സംഘത്തോെടാപ്പം വൈതൽമലയിലേക്ക് കൂടി യാത്ര ചെയ്താണ് സ്വദേശമായ മാതമംഗലത്തേക്ക് മടങ്ങിയത്. നാട്ടിൽ യുവശക്തി ക്ലബിെൻറ നേതൃത്വത്തിലും സ്വീകരണമൊരുക്കിയിരുന്നു. ദിവസവും 500 കിലോ മീറ്റർ യാത്ര ചെയ്താണ് 21 ദിവസത്തിനകം ലഡാക്ക് യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയതെന്ന് അശ്വതി 'മാധ്യമ'ത്തോട് പറഞ്ഞു. ലഡാക്ക് വരെ ബൈക്കിൽ യാത്ര ചെയ്യുന്ന 'യാത്രികൻ' കൂട്ടായ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് 22കാരിയായ അശ്വതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story