Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:58 AM IST Updated On
date_range 17 Oct 2017 10:58 AM ISTഡോക്ടറുടെ ചോദ്യം ഫേസ്ബുക്കിൽ വൈറൽ ^^^^^^^^^^^^ ഹർത്താലിൽനിന്ന് ആശുപത്രിയെ ഒഴിവാക്കുന്നതെങ്ങനെ?
text_fieldsbookmark_border
ഡോക്ടറുടെ ചോദ്യം ഫേസ്ബുക്കിൽ വൈറൽ ------------ ഹർത്താലിൽനിന്ന് ആശുപത്രിയെ ഒഴിവാക്കുന്നതെങ്ങനെ? രോഗി മരിക്കാതിരിക്കാൻ ജീവനക്കാർ വേണം പയ്യന്നൂർ: ഡോക്ടർമാർക്കും ജീവനക്കാർക്കുമെത്താനായില്ലെങ്കിൽ ഹർത്താൽ ദിനത്തിൽ ആശുപത്രികൾക്ക് എങ്ങനെയാണ് പ്രവർത്തിക്കാൻ കഴിയുകയെന്ന ചോദ്യവുമായി പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്റഫിെൻറ ഫേസ്ബുക് പോസ്റ്റ് വൈറലായി. ഹർത്താലിൽനിന്ന് ആശുപത്രികളെ ഒഴിവാക്കി എന്ന പ്രഖ്യാപനം പൊള്ളത്തരമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പ് മണിക്കൂറുകൾക്കകം നിരവധി ആളുകൾ പങ്കുവെക്കുകയും അഭിപ്രായങ്ങൾ േരഖപ്പെടുത്തുകയും ചെയ്തു. 'ഹർത്താൽ ദിനത്തിൽ പാൽ, പത്രം, ആശുപത്രി തുടങ്ങിയവ ഒഴിവാക്കിയെന്ന് പ്രഖ്യാപിക്കുന്നവർ മനസ്സിലാക്കുക' എന്നു തുടങ്ങുന്ന പോസ്റ്റിലാണ് ഒഴിവാക്കൽ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാക്കുന്നത്. ആശുപത്രി കേവലം ചുമരുകളും യന്ത്രസാമഗ്രികളും മാത്രമല്ല, മറിച്ച് ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫുമാർ, റിസപ്ഷനിസ്റ്റ്, വിവിധ ടെക്നീഷ്യന്മാർ തുടങ്ങി അറ്റൻഡർ, സെക്യൂരിറ്റി ജീവനക്കാർ വരെയുള്ളവർ കൂടി ഉൾപ്പെടുന്നതാണ്. ഇവരെല്ലാം ഉണ്ടെങ്കിൽ മാത്രമേ അത്യാസന്ന രോഗിയെ പൂർണമായി പരിചരിക്കാനാവൂ. ഇവർക്കു വരാൻ ബസ് വേണം. ഓട്ടോറിക്ഷ വേണം. ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ പ്രവർത്തിക്കണം. മെഡിക്കൽ ഷോപ്പുകൾ വേണം. ഇവയൊന്നുമില്ലെങ്കിൽ ആശുപത്രിയെങ്ങനെ പ്രവർത്തിക്കുമെന്ന് ഡോക്ടർ ചോദിക്കുന്നു. ഹർത്താൽ ദിനത്തിൽ അത്യാസന്നമായ രോഗി മരിക്കാതിരിക്കണമെങ്കിൽ മേൽപറഞ്ഞ സംവിധാനങ്ങൾ എല്ലാം വേണം. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ചികിത്സ കിട്ടാതെ രണ്ട് തമിഴ്നാട് സ്വദേശികൾ മരിക്കാനിടയായത് മാധ്യമ വാർത്തയായി. ഹർത്താൽ ദിനത്തിൽ ചികിത്സ കിട്ടാതെ നിരവധിപേർ മരിക്കാനിടയായിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ, സർജിക്കൽ രോഗികൾ എന്നിവർ ഇവരിൽ പെടും. ഇവിടെയാണ് ഹൈകോടതിയുടെയും സർക്കാറിെൻറയും ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറയും പ്രസക്തി. സ്വയം കേസെടുത്ത് സമവായ രീതിയിൽ പരിഹാരം കാണണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story