Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹർത്താൽ ദിനത്തിൽ...

ഹർത്താൽ ദിനത്തിൽ കമ്പിപ്പാലം നവീകരിക്കാൻ സംരക്ഷണ സമിതിയിറങ്ങി

text_fields
bookmark_border
ചെറുപുഴ: ഹർത്താൽ ദിനത്തിൽ ശ്രമദാനത്തിലൂടെ ചെറുപുഴ കമ്പിപ്പാലം നവീകരിക്കാൻ പാലം സംരക്ഷണ സമിതി രംഗത്തിറങ്ങി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട് കേന്ദ്രീകരിച്ച് രൂപവത്കരിച്ച സംരക്ഷണ സമിതിയാണ് ഹർത്താൽ ദിനത്തിൽ സേവനത്തിനിറങ്ങിയത്. കാര്യങ്കോട് പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം വർഷങ്ങളായി ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾ പുഴ കടക്കാൻ ഉപയോഗിച്ചിരുന്നതാണ്. അടുത്തിടെ പാലത്തിന് സമാന്തരമായി ജലസേചന വകുപ്പ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചതോടെ കമ്പിപ്പാലം ഉപയോഗശൂന്യമായി. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചെങ്കിലും ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇരുമ്പ് വടത്തിൽ മരപ്പലകകൾ അടിച്ചുറപ്പിച്ച് നിർമിച്ച പാലത്തി​െൻറ അറ്റകുറ്റപ്പണി ഇപ്പോൾ നാട്ടുകാരാണ് നടത്തുന്നത്. പാലം നവീകരണത്തിന് ആവശ്യമായ മരവും സാമ്പത്തിക സഹായവും നാട്ടുകാരിൽനിന്ന് സ്വരൂപിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. സംരക്ഷണ സമിതി പ്രവർത്തകരായ കെ.കെ. ഷീജ, കെ.പി. സജീവൻ, കെ. മനോജ്, ടി.എം. സത്യൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story