Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനരക്ഷ യാത്ര:...

ജനരക്ഷ യാത്ര: സി.പി.എം^ബി.ജെ.പി ഉഭയകക്ഷി ചർച്ച വഴിമുട്ടി

text_fields
bookmark_border
ജനരക്ഷ യാത്ര: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി ചർച്ച വഴിമുട്ടി എ.കെ. ഹാരിസ് കണ്ണൂര്‍: രാഷ്ട്രീയ സംഘർഷത്തിന് നിയന്ത്രണം തേടി സി.പി.എമ്മും ബി.ജെ.പിയും തുടങ്ങിവെച്ച ഉഭയകക്ഷി ചർച്ച വഴിമുട്ടി. മുഖ്യമന്ത്രി പിണറായി വിജയ​െൻറ മുൻകൈയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവർ ഒന്നിച്ചിരുന്ന ചർച്ചയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ച മട്ടാണ്. ബി.ജെ.പിയുടെ ജനരക്ഷ യാത്രയും അമിത് ഷായുടെ കണ്ണൂരിലേക്കുള്ള വരവുമൊക്കെയാണ് ചർച്ചയുടെ പാളം തെറ്റിച്ചത്. സംഘർഷമുണ്ടാകുേമ്പാൾ സർവകക്ഷി യോഗം ചേർന്ന് പിരിയുന്നത് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഉഭയകക്ഷി ചർച്ചയെന്ന ആശയം ഉയർന്നത്. സംഘർഷത്തിൽ കക്ഷികളായ സി.പി.എമ്മും ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളും ഒന്നിച്ചിരുന്ന്, സർവകക്ഷി യോഗത്തിൽ തുറന്നുപറയാനാവാത്ത കാര്യങ്ങൾ പരസ്പരം പങ്കുവെക്കുന്നത് സംഘർഷാവസ്ഥക്ക് അയവുവരുത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതനുസരിച്ച് ആഗസ്റ്റ് ആദ്യവാരം ആദ്യത്തെ ഉഭയകക്ഷി ചർച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ നടന്നു. കോടിയേരിയും കുമ്മനവും പെങ്കടുത്ത ചർച്ചയുടെ തുടർച്ചയായി ആഗസ്റ്റ് രണ്ടാം വാരം ഇരുനേതാക്കളും ഒന്നിച്ചിരുന്നു. കോടിയേരിക്കും കുമ്മനത്തിനും പുറമെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് എന്നിവരും പെങ്കടുത്തു. ചർച്ച താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനായിരുന്നു കണ്ണൂർ കൂടിക്കാഴ്ചയിലെ മുഖ്യതീരുമാനം. ആദ്യ ചർച്ച സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിലൂം തലശ്ശേരിയിലും നടത്താനും ധാരണയായി. ഇതിൽ പയ്യന്നൂരിലേത് മാത്രമാണ് നടന്നത്. തലശ്ശേരി ചർച്ച നടക്കാനിരിക്കെയാണ് ചുവപ്പു ഭീകരതക്കെതിരെ പദയാത്ര നയിച്ച് അമിത് ഷാ പിണറായിൽ എത്തുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. അതോടെ എല്ലാം തകിടം മറിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്ന സമീപനമാണ് ഉഭയകക്ഷി ചർച്ചയിലുണ്ടായതെന്ന് ഇരുപക്ഷവും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. തുറന്ന ചർച്ചയും അതനുസരിച്ച് നേതൃത്വത്തി​െൻറ ഇടപെടലും ഉണ്ടായി. ഇനി ഉഭയകക്ഷി ചർച്ചയുടെ തുടർച്ച ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇരുപക്ഷത്തിനും ഉത്തരമില്ല. ജനരക്ഷ യാത്രയെ തുടർന്നുള്ള പോർവിളിയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വൈരത്തി​െൻറ താപനില മുമ്പന്നത്തേക്കാളും കൂടിയ നിലയിലാണ് ഇപ്പോഴുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story