Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:55 AM IST Updated On
date_range 17 Oct 2017 10:55 AM ISTഹർത്താൽ അനുകൂലികളും ജീവനക്കാരും ഏറ്റുമുട്ടി: രണ്ടു ജീവനക്കാർക്ക് പരിക്ക്
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി താലൂക്ക് ഒാഫിസ് അടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളും ജീവനക്കാരും തമ്മിൽ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. താലൂക്ക് ഒാഫിസ് സീനിയർ ക്ലർക്ക് പ്രസാദ്, അറ്റൻഡർ ജയേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. പ്രവർത്തകെര കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തോമസ് വർഗീസ്, കെ. സുമേഷ്കുമാർ, പി.കെ. ജനാർദനൻ, എം. അേജഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജീവനക്കാരെ അകാരണമായി ഒാഫിസിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് കെ. രതീശൻ, പ്രേമരാജൻ, എൻ.വി. ശശീന്ദ്രൻ, കെ. രാജു എന്നിവർ നേതൃത്വം നൽകി. ഹർത്താലിനോടനുബന്ധിച്ച് കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. െക.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിൽ ഒാടി. സ്വകാര്യബസുകൾ ഒാടിയില്ല. ഇരുചക്രവാഹനങ്ങളും കാറുകളും മറ്റും നിരത്തിലിറങ്ങി. യു.ഡി.എഫ് ഹർത്താൽ പൂർണം: ജനജീവിതം സ്തംഭിച്ചു ഇരിക്കൂർ: ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഏതാനും മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ ഒാടിയെങ്കിലും ബസുകളും മറ്റുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story