Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:55 AM IST Updated On
date_range 17 Oct 2017 10:55 AM ISTകെ.എ.പി നാലാം ബറ്റാലിയൻ റൂട്ട് മാർച്ച് നടത്തി
text_fieldsbookmark_border
കണ്ണൂർ: കെ.എ.പി ക്യാമ്പിലെ നാലാം ബറ്റാലിയൻ പരിശീലനത്തിെൻറ ഭാഗമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. പരിശീലനത്തിെൻറ മൂന്നാംഘട്ടത്തിലെ 45 കിലോമീറ്റർ റൂട്ട് മാർച്ചാണ് ഹർത്താൽ ദിനത്തിൽ നടന്നത്. ധർമശാലയിലെ ക്യാമ്പ് പരിസരത്ത് നിന്നാരംഭിച്ച റൂട്ട് മാർച്ച് കണ്ണൂർ നഗരത്തിലെത്തി വളപട്ടണം ചെറുകുന്ന് വഴി ധർമശാലയിലെ എ.ആർ ക്യാമ്പിലേക്ക് മടങ്ങി. റൂട്ട് മാർച്ചിെൻറ മുൻനിരയിൽ ക്യാമ്പിലെ വളർത്തുനായ്ക്കളായ കബാലിയും ലക്ഷ്മിയും അണിനിരന്നത് കൗതുകമായി. ക്യാമ്പിൽ പരിശീലനത്തിനെത്തുന്ന സേനാംഗങ്ങളുടെ സന്തതസഹചാരികളാണ് കബാലിയും ലക്ഷ്മിയുമെന്ന് പരിശീലകനായ സി. അശോകൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ലക്ഷ്മി ക്യാമ്പിലെ അംഗങ്ങൾക്കൊപ്പം പരിശീലനത്തിനെത്താറുണ്ട്. ഒരു വയസ്സുള്ള കബാലി, ലക്ഷ്മിയോടൊപ്പം ആറ് മാസം മുമ്പാണ് ഗ്രൗണ്ടിലെത്തിത്തുടങ്ങിയത്. എ.ആർ കമാൻഡൻറ് സഞ്ജയ്കുമാർ ഗുരുഡിൻ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story