Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:55 AM IST Updated On
date_range 17 Oct 2017 10:55 AM ISTതലശ്ശേരിയിൽ ഹർത്താൽ പൂർണം
text_fieldsbookmark_border
തലശ്ശേരി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലശ്ശേരിയില്‍ പൂർണം. ഏതാനും മെഡിക്കൽ ഷോപ്പുകളൊഴിച്ച് നഗരത്തിലും നാട്ടിന്‍പുറങ്ങളിലും കടകമ്പോളങ്ങള്‍ പൂർണമായി അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ കണ്ണൂർ, ഇരിട്ടി, കോഴിക്കോട് റൂട്ടുകളിൽ പൊലീസ് സംരക്ഷണത്തോടെ ഒറ്റപ്പെട്ട സർവിസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഉച്ചക്കുശേഷം കൊട്ടിയൂർ, മാനന്തവാടി, മടിക്കേരി, കൊളക്കാട്, ബംഗളൂരു റൂട്ടുകളിലും സർവിസ് നടത്തിയതായി കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോ അധികൃതർ പറഞ്ഞു. സ്വകാര്യ വാഹനങ്ങളും നഗരത്തിൽ വളരെ കുറവായിരുന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പൂർണമായി അടഞ്ഞുകിടന്നു. ആശുപത്രിയിലും മറ്റും എത്തേണ്ടവര്‍ ഇരുചക്ര വാഹനങ്ങളെയും ചുരുക്കം ചില സ്വകാര്യവാഹനങ്ങളെയുമാണ് ആശ്രയിച്ചത്. ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ തട്ടുകടകളാണ് നഗരത്തില്‍ എത്തിയവര്‍ക്ക് ആശ്രയമായത്. റെയിൽവേ സ്റ്റേഷനിലെയും ആശുപത്രികളിലെയും കാൻറീനുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ പൂർണമായും സമാധാനപരമായിരുന്നു. തലശ്ശേരി മേഖലയില്‍നിന്ന് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story