Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ പാർലമെൻറ്​ മാർച്ച്: പ്രചാരണജാഥകൾ നടത്തും

text_fields
bookmark_border
കാസർകോട്: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധനയങ്ങൾക്കതിരെ നവംബർ ഒമ്പത് മുതൽ 11 വരെ ഡൽഹിയിൽ നടത്തുന്ന പാർലമ​െൻറ് മാർച്ചി​െൻറ ഭാഗമായി ജില്ലയിൽ വാഹനപ്രചാരണ ജാഥകൾ നടത്താൻ ജില്ല സംയുക്ത േട്രഡ് യൂനിയൻ ജില്ല സമിതി തീരുമാനിച്ചു. ടി.പി. കുഞ്ഞിരാമൻ നയിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം ജാഥ 18ന് രാവിലെ ഒമ്പതിന് പാണത്തൂരിൽ കെ.പി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനംചെയ്യും. മുനമ്പത്ത് ഗോവിന്ദൻ നയിക്കുന്ന തൃക്കരിപ്പൂർ മണ്ഡലം ജാഥ വൈകീട്ട് നാലിന് ചിറ്റാരിക്കാലിൽ ആർ. വിജയകുമാർ ഉദ്ഘാടനംചെയ്യും. ബി.വി. രാജൻ നയിക്കുന്ന മഞ്ചേശ്വരം മണ്ഡലം ജാഥ 18ന് രാവിലെ ഒമ്പതിന് ഹൊസങ്കടിയിൽ യു. തമ്പാൻ നായരും പി. മണിമോഹൻ ലീഡറായുള്ള ഉദുമ മണ്ഡലം ജാഥ 18ന് രാവിലെ ഒമ്പതിന് ബോവിക്കാനത്ത് കെ.വി. കൃഷ്ണനും ഉദ്ഘാടനംചെയ്യും. എ. അഹമ്മദ് ഹാജി നയിക്കുന്ന കാസർകോട് മണ്ഡലം ജാഥ 20ന് രാവിലെ ഒമ്പതിന് കാസർകോട് മാർക്കറ്റിൽ കെ. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ജില്ല സമിതി യോഗത്തിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷതവഹിച്ചു. പി. രാഘവൻ, ടി.കെ. രാജൻ, ആർ. വിജയകുമാർ, സി.എം.എ. ജലീൽ, ഹനീഫ കടപ്പുറം, കെ.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story