Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTതഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ്: രജിസ്ട്രേഷൻ തുടങ്ങി
text_fieldsbookmark_border
തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ്: രജിസ്ട്രേഷൻ തുടങ്ങി കോഴിക്കോട്: ഡിസംബർ 23ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിെൻറ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് –17' ഒക്ടോബര്‍ 29ന് തിരുവനന്തപുരത്ത് നടക്കും. പാളയം ജുമാ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, പ്രസംഗം (അറബിക്, ഇംഗ്ലീഷ്, മലയാളം), ഖുർആൻ ദർസ് എന്നീ മത്സരങ്ങൾ നടക്കും. ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ www.siokerala.org/thafawuq/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക് ഫോൺ: 9809 112 493, 9747 988 762
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story