Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോചിതരായെങ്കിലും...

മോചിതരായെങ്കിലും തൽവാർ ദമ്പതികൾ ജയിലിലെത്തും; ഡോക്​ടർമാരായി

text_fields
bookmark_border
15 ദിവസത്തിലൊരിക്കലാണ് ജയിൽ ആശുപത്രി സന്ദർശനം ദസ്ന (ഉത്തർപ്രദേശ്): ദേശീയ ശ്രദ്ധയാകർഷിച്ച ആരുഷി വധക്കേസിൽ മോചിതരായെങ്കിലും രാജേഷ്നൂപുർ തൽവാർ ദമ്പതികൾ ദസ്ന ജയിലിൽ ഇടക്കിടെ എത്തും. ശിക്ഷ അനുഭവിക്കാനല്ല; തടവുകാരുടെ ദന്തരോഗങ്ങൾക്ക് പരിഹാരം നിർദേശിക്കൻ. മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ഇരുവരും ഗാസിയാബാദിലെ ദസ്ന ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ, നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. ഇരുവരും എത്തുേമ്പാൾ ജയിലിലെ ദന്താശുപത്രി നാശോന്മുഖമായിരുന്നു. ദമ്പതികളുടെ ശ്രമഫലമായി പ്രവർത്തനക്ഷമമാക്കുകയും തടവുകാർക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ജയിൽ ജീവനക്കാരും ദന്തസംബന്ധമായ രോഗങ്ങൾക്ക് തൽവാർമാരെയാണ് സമീപിച്ചിരുന്നത്. ഇരുവരെയും മോചിപ്പിച്ചുകൊണ്ടുള്ള വിധിവന്നശേഷം പരിശോധനക്കായി രോഗികളുടെ പ്രവാഹമായിരുന്നു. ഇൗ സാഹചര്യത്തിലാണ് തുടർന്നും 15 ദിവസത്തിലൊരിക്കൽ ജയിൽ ആശുപത്രിയിൽ തങ്ങളുടെ സേവനം ഉണ്ടാകുമെന്ന് ദമ്പതികൾ അധികൃതരെ അറിയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story