Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTദേശീയഗാനത്തോട് അനാദരവ്: കശ്മീരിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം
text_fieldsbookmark_border
ജമ്മു: സ്കൂളിൽ ദേശീയഗാനം ചൊല്ലുേമ്പാൾ അനാദരവ് കാട്ടിയെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിൽ കശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർഥികളും അധ്യാപകരും സമരത്തിനിറങ്ങിയിരുന്നു. റവന്യൂ അസി. കമീഷണർ എം.എസ്. ഖാനെതിരെയാണ് അന്വേഷണം. കിഷ്ത്വാർ ജില്ലയിലെ സ്കൂളിൽ ഖാൻ വ്യാഴാഴ്ച പരിശോധനക്കെത്തിയപ്പോഴാണ് ദേശീയഗാനത്തോട് അനാദരവ് കാട്ടിയതത്രെ. സ്കൂളിലെ ഹാജർ പരിശോധിക്കാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. ഡസനോളം ഒാഫിസുകൾ പരിശോധിക്കാനുള്ളതിനാൽ വേഗം പരിശോധന പൂർത്തിയാക്കണമെന്ന് ഖാൻ സ്കൂൾ അധികൃതരോട് പറഞ്ഞു. ഇതിനിടെ, ദേശീയഗാനം ആലപിക്കുന്ന സമയത്ത് അധ്യാപകരും വിദ്യാർഥികളും പുറത്തുപോയതിനെ ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തിയത്രെ. തുടർന്ന്, അധ്യാപകരുടെ പിന്തുണയോടെ വിദ്യാർഥികൾ സമരമാരംഭിക്കുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ വിദ്യാർഥികൾ സമരം നിർത്തണമെന്നും വിവാദം തൽപരകക്ഷികൾക്ക് മുതലെടുപ്പ് നടത്താനുള്ള അവസരമാക്കി വളർത്തരുതെന്നും ജില്ലാ വികസന ഒാഫിസർ അംഗ്രേസ് സിങ് റാണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story