Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTഗെയിൽ പൈപ്പ്: പ്രദേശത്ത് വീണ്ടും സംഘർഷം പ്രതിഷേധം ശക്തമാവുന്നു
text_fieldsbookmark_border
ചക്കരക്കല്ല്: കാഞ്ഞിരോട്- പുറവൂർ പ്രദേശത്ത് വയലിൽ ഗെയിൽ ൈപപ്പ് സ്ഥാപിക്കാനെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷം. രണ്ട് ദിവസങ്ങളിലായി െഗയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചിരുന്നു. സ്ഥലമുടമയെ അറിയിക്കാതെയും നാട്ടുകാരുടെ ആശങ്ക അകറ്റാതെയും അധികൃതർ ഏകപക്ഷീയമായി പൈപ്പിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. നേരത്തേ നടന്ന പ്രതിഷേധത്തെ തുടർന്ന് ചക്കരക്കല്ല് പൊലീസ്, കലക്ടർ എന്നിവരുമായി നാട്ടുകാർ ചർച്ചനടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കലക്ടർ പ്രദേശവാസികളെ കാണുമെന്നും ആശങ്കയകറ്റാനുള്ള നടപടി സ്വീകരിക്കുെമന്നും നാട്ടുകാർ നൽകിയിരുന്ന ഉറപ്പിനെ അവഗണിച്ചാണ് ഞായറാഴ്ച ഏകപക്ഷീയമായി പൈപ്പിടാൻ അധികൃതർ ശ്രമം നടത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിർമാണപ്രവർത്തനം തടയുകയായിരുന്നു. ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ നിയമം കാറ്റിൽ പറത്തിയാണെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് കടന്നുപോകുന്ന പ്രദേശത്ത് 150 മീറ്റർ അകലെ വീടുകളുണ്ടാവാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും ഇത് പാലിച്ചിട്ടില്ല. പ്രദേശത്തെ വീടുകളുടെ 25 മീറ്റർ അകലെയാണിത് സ്ഥാപിക്കുന്നത്. സംഘർഷത്തെ തുടർന്ന് മയ്യിൽ, ചക്കരക്കല്ല് സ്റ്റേഷനുകളിൽനിന്ന് വൻ പൊലീസ് സന്നാഹെമത്തിയതോടെയാണ് രംഗം ശാന്തമായത്. തുടർന്ന് പൊലീസ് അധികൃതർ നടത്തിയ ചർച്ചയിൽ പണി നിർത്തിവെക്കുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും കലക്ടറുടെ നേതൃത്വത്തിൽ പുറവൂർ എൽ.പി സ്കൂളിൽ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാർ പ്രതിരോധം അവസാനിപ്പിച്ചത്. പ്രദേശത്ത് പ്രതിരോധസമരം ആരംഭിച്ചതോടെ വെൽഫെയർ പാർട്ടി, സോളിഡാരിറ്റി, ജനതാദൾ (യു) നേതാക്കളായ റസാഖ് പാലേരി, അശ്റഫ് പുറവൂർ, സി.ടി. ശഫീഖ്, യു.കെ. സയീദ്, വി.കെ. റസാഖ്, പി.സി. അബ്ദുറസാഖ്, കെ.ടി. അസ്ലം, ആശിഖ് കാഞ്ഞിരോട് തുടങ്ങിയ നേതാക്കളെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story