Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTെപാലീസ് കംൈപ്ലൻറ്സ് അതോറിറ്റികളുടെ പ്രവർത്തനം പ്രഹസനമായി
text_fieldsbookmark_border
കണ്ണൂർ: പരാതിക്കാർക്ക് പ്രയോജനം ലഭിക്കാത്തവിധം സംസ്ഥാന,- ജില്ല െപാലീസ് കംൈപ്ലൻറ്സ് അതോറിറ്റികൾ നോക്കുകുത്തികളാവുന്നു. അതോറിറ്റി രജിസ്റ്റർ ചെയ്യുന്ന കേസുകൾ പലതും കോടതികളിൽ തള്ളിപ്പോവുകയാണ്. െപാലീസ് സൂപ്രണ്ടിന് മുകളിലുള്ള ഉേദ്യാഗസ്ഥരുടെ നടപടിദൂഷ്യങ്ങൾ സംസ്ഥാന കംൈപ്ലൻറ്സ് അതോറിറ്റിയും ഡിവൈ.എസ്.പി റാങ്കിന് താഴെയുള്ളവർക്കെതിരായ പരാതികൾ ജില്ല െപാലീസ് കംൈപ്ലൻറ്സ് അതോറിറ്റിയുമാണ് പരിശോധിക്കേണ്ടത്. എന്നാൽ, ഡിവൈ.എസ്.പി റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികളും സംസ്ഥാന കംൈപ്ലൻറ്സ് അതോറിറ്റി സ്വീകരിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുകയാണ്. പക്ഷേ, നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുമ്പോൾ അധികാരപരിധി കടന്ന് സംസ്ഥാന അതോറിറ്റി എടുത്ത കേസുകൾ തള്ളുകയാണ്. ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിശോധിക്കാൻ 2011ലെ െപാലീസ് ആക്ടിലാണ് കംൈപ്ലൻറ്സ് അതോറിറ്റികൾ വിഭാവനം ചെയ്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും അതോറിറ്റികളുടെ പ്രവർത്തനം പ്രഹസനമാണ്. ജില്ല കേന്ദ്രങ്ങളിൽ മൂന്ന് അംഗങ്ങളാണുള്ളത്. റിട്ട. ജില്ല ജഡ്ജി, ജില്ല കലക്ടർ, ജില്ല െപാലീസ് മേധാവി എന്നിവരാണവർ. പരാതികളിൽ ജില്ല അതോറിറ്റി സിറ്റിങ് നടത്തുമ്പോൾ പലപ്പോഴും ജില്ല പൊലീസ് മേധാവി ഹാജരാവാറില്ല. കലക്ടറുടെ സാന്നിധ്യവും ഉണ്ടാവില്ല. സിറ്റിങ്ങുകളിൽ, ആരോപണ വിധേയനായ െപാലീസ് ഉദ്യോഗസ്ഥനും എത്താറില്ല. ഇതുമൂലം കുറ്റക്കാരായ ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് അറിയാൻ കഴിയാത്ത സ്ഥിതിയാണ് അതോറിറ്റിക്കുള്ളത്. പരാതിക്കാരായവർ എത്തി തിരികെപോകുന്നതും പതിവാണ്. പരാതി തീർപ്പുകൾ അനന്തമായി നീളുന്ന അവസ്ഥയാണ്. സിറ്റിങ്ങിനെത്താൻ പരാതിക്കാർക്ക് നോട്ടീസ് കിട്ടിയാലും പ്രയോജനമുണ്ടാകുന്നില്ല. നേരിട്ടും ചിലപ്പോൾ മാധ്യമങ്ങൾ വഴിയുമാണ് പരാതിക്കാരായവർ സിറ്റിങ് അറിയുന്നത്. തീരുമാനിച്ച തീയതി പെെട്ടന്ന് നീട്ടിവെക്കുന്നതും പരാതിക്കാരെ വെട്ടിലാക്കുന്നു. പരാതികളിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുന്നതും അപൂർവമാണ്. അതോറിറ്റികളുടെ പ്രവർത്തനം പരാതിക്കാരെ വെട്ടിലാക്കുന്നതായാണ് പരാതി. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എത്താത്തതിനാൽ തീർപ്പ് നീണ്ടുപോകുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ജില്ല അതോറിറ്റികളുടെ പ്രവർത്തനത്തിന് പലയിടത്തും ആവശ്യത്തിന് ജീവനക്കാരില്ല. ഉള്ളവർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുമില്ല. ഏതൊക്കെ ജില്ലകളിൽ അതോറിറ്റികൾ പ്രവർത്തിക്കുന്നുണ്ട് എന്നതിലും സംസ്ഥാന കംൈപ്ലൻറ്സ് അതോറിറ്റിക്ക് വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story