Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാട്ടുകാർ...

നാട്ടുകാർ പ്രതിഷേധിച്ചു; തുണ്ടിയിൽ പാലം ഉടൻ ഗതാഗതയോഗ്യമാക്കും

text_fields
bookmark_border
കേളകം: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തുണ്ടിയിൽ പാലം ഗതാഗതയോഗ്യമാക്കാമെന്ന് കരാറുകാരൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും രേഖാമൂലം ഉറപ്പുനൽകി. നിർമാണ പുരോഗതി വിലയിരുത്താൻ കരാറുകാരനും ഉദ്യോഗസ്ഥരും ജനപ്രിതിനിധികളും നാട്ടുകാരും ഉൾപ്പെടുന്ന 11 അംഗ സമിതിയും രൂപവത്കരിച്ചു. നവംബർ 18ന് മുമ്പ് ഒന്നാംഘട്ട സ്ലാബ് നിർമാണവും ജനുവരി പത്തിനുമുമ്പ് രണ്ടാം പില്ലറും സ്ലാബും പൂർത്തീകരിക്കുകയും ഫെബ്രുവരി പത്തിനുള്ളിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിൽ നിർമാണം പൂർത്തീകരിച്ചു നൽകുമെന്നുമാണ് കരാറുകാര​െൻറ ഉറപ്പ്. കേരള ബ്രിഡ്ജസ് കോർപറേഷൻ സബ്ഡിവിഷൻ കണ്ണൂർ അസി. എൻജിനീയർ വിനോദ് കുമാർ, അസി. എൻജിനീയർ വി.കെ. സുനിത, പഞ്ചായത്തംഗങ്ങളായ ഡാർലി ടോമി, ജോൺസൺ ജോസഫ്, സമരസമിതി നേതാക്കൾ, നാട്ടുകാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 2016ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി 2017 ആയിട്ടും പാതിഭാഗം പോലും പൂർത്തിയാക്കാതെ വന്നതോടെയാണ് ജനങ്ങൾ പ്രതിേഷധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവിടം സന്ദർശിക്കാനെത്തിയ ഉേദ്യാഗസ്ഥ പ്രതിനിധികളെ നാട്ടുകാർ തടഞ്ഞുവെക്കുകയും കരാറുകാരുമായി ചർച്ച നടത്തണം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story