Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പിൽ...

തളിപ്പറമ്പിൽ സ്ഥാപിക്കുക ആധുനിക സൗകര്യമുള്ള സബ്​ ജയിൽ ^ആർ. ശ്രീലേഖ

text_fields
bookmark_border
തളിപ്പറമ്പിൽ സ്ഥാപിക്കുക ആധുനിക സൗകര്യമുള്ള സബ് ജയിൽ -ആർ. ശ്രീലേഖ തളിപ്പറമ്പ്: തളിപ്പറമ്പില്‍ പുതിയ ജയിലി​െൻറ നിര്‍മാണ പ്രവൃത്തി ഉടനാരംഭിക്കുമെന്ന് ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖ. കണ്ണൂരിൽ ജില്ല ജയിലുള്ളതിനാൽ സബ് ജയിലാണ് തളിപ്പറമ്പിൽ നിർമിക്കുകയെന്നും അവർ വ്യക്തമാക്കി. കാഞ്ഞിരങ്ങാട്ട് ജയില്‍ നിര്‍മാണത്തിനായി വിട്ടുകിട്ടിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തിഹാർ മാതൃകയിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ജയിലാകും തളിപ്പറമ്പിൽ വരുകയെന്നും അവർ പറഞ്ഞു. തളിപ്പറമ്പില്‍ പുതിയതായി അനുവദിച്ച ആധുനിക സുരക്ഷ സംവിധാനങ്ങളോടുകൂടിയ ജയില്‍ നിർമിക്കുന്നതിനായുള്ള സ്ഥലം കഴിഞ്ഞ ദിവസമാണ് റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തി ജയില്‍ വകുപ്പിന് കൈമാറിയത്. കുറ്റ്യേരി വില്ലേജില്‍ രണ്ട് സര്‍വേ നമ്പറുകളിലായി കിടക്കുന്ന 8.75 ഏക്കര്‍ സ്ഥലത്തി​െൻറ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തിയതി​െൻറ രേഖകൾ ജയില്‍ വകുപ്പിനുവേണ്ടി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദന്‍ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. തുടര്‍ന്ന് നിർമാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ആര്‍. ശ്രീലേഖ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചത്. തിരുവനന്തപുരം ചീഫ് ആര്‍ക്കിടെക്റ്റ് ഓഫിസിലെ ഡെപ്യൂട്ടി ആര്‍ക്കിടെക്റ്റ് എം.വി. നിത്യ തയാറാക്കിയ ജയിലി​െൻറ പ്ലാനും സ്ഥലവും പരിശോധിച്ചു. നിലവില്‍ നിര്‍ദേശിക്കപ്പെട്ട ഏഴ് മീറ്റര്‍ ചുറ്റുമതിലി​െൻറ ഉയരം കൂട്ടണമെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കി. കണ്ണൂരില്‍ ജില്ല ജയിലുള്ളതിനാൽ സബ് ജയിലായിരിക്കും തളിപ്പറമ്പില്‍ തുടങ്ങുക. എന്നാൽ, ജില്ല ജയിലി​െൻറ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും അവർ പറഞ്ഞു. മുക്കം, മലമ്പുഴ, തവനൂര്‍ ജയിലുകളുടെ മാതൃകയിലാണ് തളിപ്പറമ്പിലും ജയില്‍ നിര്‍മാണം തുടങ്ങുക. പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ നിന്നുള്ള റിമാന്‍ഡ് തടവുകാരെയും ആറ് മാസം വരെ ശിക്ഷ വിധിക്കപ്പെടുന്നവരെയുമാണ് തളിപ്പറമ്പ് ജയിലില്‍ പാര്‍പ്പിക്കുക. കേരളത്തിലെ മാതൃകാ ജയിലായിരിക്കും തളിപ്പറമ്പില്‍ ഒരുങ്ങുക. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഇവിടെയുണ്ടാവും. ഇരുന്ന് സുഖമായി ഭക്ഷണം കഴിക്കാനുള്ള മേശയും കസേരകളുമുള്ള ഡൈനിങ് ഹാള്‍, ബാത്ത് അറ്റാച്ച്ഡ് സെല്ലുകള്‍, സെല്ലുകളില്‍ ഫാന്‍ ഉള്‍പ്പെെടയുള്ള സൗകര്യങ്ങള്‍ എന്നിവയും ഈ ജയിലി​െൻറ പ്രത്യേകത ആയിരിക്കും. 300 തടവുകാരെ പാര്‍പ്പിക്കാനാണ് സൗകര്യമുണ്ടാവുക. രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുറത്ത് പത്ത് മീറ്ററോളം ഉയരത്തില്‍ ചുറ്റുമതിലും നിര്‍മിക്കും. ഡല്‍ഹിയിലെ തിഹാര്‍, തെലങ്കാന സംസ്ഥാനത്തെ ഹൈദരാബാദ് സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലെ സുരക്ഷാ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇവിടെയും ഒരുക്കുക. കേരളത്തില്‍ ഇത്തരം സൗകര്യങ്ങളുള്ള ആദ്യത്തെ ജയിലായിരിക്കും തളിപ്പറമ്പിലേത്. സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരെ മാത്രം പാര്‍പ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തി​െൻറ ഭാഗമായാണ് ജയില്‍ ഇല്ലാത്ത എല്ലാ താലൂക്കുകളിലും പുതിയ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍. എസ്. നിര്‍മലാനന്ദന്‍, സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് എം.വി. രവീന്ദ്രന്‍, സ്‌പെഷല്‍ ഓഫിസര്‍ ടി.കെ. ജനാർദനന്‍, തഹസില്‍ദാര്‍ എം. മുരളി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story