Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:42 AM IST Updated On
date_range 14 Oct 2017 10:42 AM ISTഒ.ടി. നവാസിനെ പുറത്താക്കി
text_fieldsbookmark_border
പാനൂർ: സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് മെംബർ നോബിൾ ഹാർഡ്വേർസ് ഉടമ ഒ ടി. നവാസിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സംഘടന ഭാരവാഹികൾ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഹസൻകോയ വിഭാഗം എന്ന പേരിൽ രൂപവത്കരിച്ച കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഏകോപന സമിതി മുൻ ഭാരവാഹികളായ കെ.എം. മുഹമ്മദലി, ഇ. മഹമൂദ്, ഒ.ടി. അബ്ദുല്ല, അബ്ദുറഹ്മാൻ, കെ.വി. സുധീഷ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാനും തീരുമാനിച്ചു. ഹസൻകോയ വിഭാഗം ട്രഷററായി ഒ.ടി. നവാസിനെ തെരഞ്ഞെടുത്തിരുന്നു. ഭാരവാഹിയായ സാഹചര്യത്തിലാണ് നവാസിനെ പുറത്താക്കുന്നതെന്ന് ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. യൂനിറ്റിലെ മുഴുവൻ മെംബർമാരുടെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഇൻഷുറൻസ് പദ്ധതി നടപ്പാക്കിവരുന്നതിനിടെ ഇത് തകർക്കാനും സംഘടന തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിെൻറ ജാള്യത മറക്കാനുമാണ് വിമത പ്രവർത്തനം നടത്തുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. നഗരസഭക്കെതിരെ പ്രസ്താവനയിറക്കി വ്യാപാരികളെ ദ്രോഹിക്കാനുള്ള ഇവരുടെ ഗൂഢശ്രമം തിരിച്ചറിയണമെന്നും ആവശ്യപെട്ടു. പ്രസിഡൻറ് കെ.കെ. പുരുഷോത്തമൻ, എൻ. വത്സലൻ, എം.ടി.കെ. ദിനേശൻ, പി.പി. വേണുഗോപാൽ, എൻ.വി. പ്രേമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story