Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:42 AM IST Updated On
date_range 14 Oct 2017 10:42 AM ISTശ്രീകണ്ഠപുരത്ത് എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ചു; ആറുപേർക്കെതിരെ കേസ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജിലെ രാഷ്ട്രീയ സംഘർഷത്തിെൻറ തുടർച്ചയായി ശ്രീകണ്ഠപുരത്ത് എസ്.എഫ്.ഐ നേതാക്കൾക്കുനേരെ അക്രമം.സംഭവത്തിൽ ലീഗ്-എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറിയും ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.ശ്രീജിത്ത് (22), ഏരിയ പ്രസിഡൻറ് സഹീർ കല്യാട് (21) എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് കോളജിലെ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ യൂനിറ്റ് യോഗം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തെ റോഡിൽെവച്ച് വടിയും മറ്റുമായി കാറിലെത്തിയ ലീഗ്, എം.എസ്.എഫ് സംഘം ആക്രമിച്ചുവെന്നാണ് പരാതി. ശ്രീജിത്തിെൻറ പരാതിയിൽ എം.എസ്.എഫ് പ്രവർത്തകരും എസ്. ഇ.എസ് കോളജ് ബിരുദ വിദ്യാർഥികളുമായ മിർദാസ്, ത്വയിബ്, ലീഗ് പ്രവർത്തകരായ മുജാഹിർ പഴയങ്ങാടി, ഷമ്മാസ് പള്ളിപ്പാത്ത്, യൂസഫ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. രണ്ട് ദിവസംമുമ്പ് കോളജിലുണ്ടായ സംഘർഷത്തിൽ മൂന്ന് എം.എസ്.എഫ് പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റിരുന്നു. പിന്നാലെയാണ് വീണ്ടും അക്രമം നടന്നത്. ബസ് സ്റ്റാൻഡിലും സംഘർഷ സാധ്യതയുണ്ടായെങ്കിലും പൊലീസ് വിദ്യാർഥികളെ വിരട്ടിയോടിക്കുകയായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വെള്ളിയാഴ്ച കോളജിന് അവധി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story