ഗ്യാലപ്പ്‌- ജില്ലതല സ്​കൂൾ ക്വിസ്​ മത്സരം: സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ ജേതാക്കൾ

05:31 AM
13/10/2017
കാസർകോട്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ്‌ സ്റ്റുഡൻസ്‌ മൂവ്മ​െൻറ് (എം.എസ്‌.എം) കാസർകോട് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഗ്യാലപ്പ്‌' ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ ജേതാക്കളായി. എസ്.എ.പി.എച്ച്.എസ് അഗൽപാടി, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മത്സരത്തിൽ 34 ടീമുകൾ പങ്കെടുത്തു. എം.എസ്.എം സംസ്ഥാന പ്രവർത്തകസമിതി അംഗം ഫാരിസ്‌ പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല പ്രസിഡൻറ് സഫ്‌വാൻ പാലോത്ത് അധ്യക്ഷത വഹിച്ചു. എം.എസ്.എം ജില്ല സെക്രട്ടറി അനീസ്‌ കൊമ്പനടുക്കം സന്ദേശം കൈമാറി. ജി.എച്ച്.എസ്.എസ് പൈവളിഗെ അധ്യാപകൻ ഉസ്മാൻ ചെമ്മനാട് ക്വിസ് സെഷനുകൾക്ക്‌ നേതൃത്വം നൽകി. എം.എസ്‌.എം ജില്ല ഭാരവാഹികളായ ഇർഷാദ് മിയാപ്പദവ്, ആയത്തുല്ലാഹ് കുഞ്ചത്തൂർ, അഫ്സൽ ചൂരി, ഷഹബാസ് തളങ്കര എന്നിവർ സംസാരിച്ചു.
COMMENTS