Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:57 AM IST Updated On
date_range 13 Oct 2017 10:57 AM ISTസംഘാടകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
പയ്യന്നൂർ: കേരളത്തെ സംഘ്ഭൂമിയാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി ഈമാസം 20ന് പയ്യന്നൂരിൽ നടത്തുന്ന പൊതുസമ്മേളനം വിജയിപ്പിക്കുന്നതിന് . ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ കരിവെള്ളൂർ, വി.പി. ചന്ദ്രൻ മാസ്റ്റർ, എസ്.എ.പി. അബ്ദുസലാം എന്നിവർ സംസാരിച്ചു. പി.വി. ഹസ്സൻകുട്ടി സ്വാഗതവും സി.കെ. മുനവിർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജബീന ഇർഷാദ് (ചെയ), സി.കെ. മുനവ്വിർ (ജന. കൺ). ജില്ല കമ്പഡി: സൂര്യോദയ ജേതാക്കൾ പയ്യന്നൂർ: കണ്ണൂർ ജില്ല സബ്ജൂനിയർ കമ്പഡി ചാമ്പ്യൻഷിപ്പിൽ സൂര്യോദയ കുണിയൻ ജേതാക്കളായി. ഫൈനലിൽ കണിയനിലെതന്നെ യുവധാരയെയാണ് സൂര്യോദയ പരാജയപ്പെടുത്തിയത്. മത്സരം നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. കബഡി അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ടി.വി. രജിത, വി.എം. ദാമോദരൻ, ടി. സരോജിനി, സി. ചന്ദ്രൻ, ഇ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ പ്രഫ. കെ. രാജഗോപാലൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.പി. മുരളി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story