Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:57 AM IST Updated On
date_range 13 Oct 2017 10:57 AM ISTനേത്രദാന ബോധവത്കരണവുമായി ബ്ലൈൻഡ് വാക്
text_fieldsbookmark_border
കണ്ണൂർ: ലോക കാഴ്ചദിനത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽനിന്ന് സിറ്റിയിലേക്ക് ബ്ലൈൻഡ് വാക് സംഘടിപ്പിച്ചു. ഫാ. ജോർജ് കണ്ണന്താനം നേതൃത്വം നൽകുന്ന വിഷൻ പദ്ധതിയുടെ ഭാഗമായി ആശ്രയം സ്പെഷൽ സ്കൂളും ഫോർ യു ട്രസ്റ്റും സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങളും സംബന്ധിച്ചു. കണ്ണൂർ ബ്ലൈൻഡ് സംഘടനയിലെ അംഗങ്ങൾ സെക്രട്ടറി മുരളിയുടെ നേതൃത്വത്തിൽ നടത്തം നയിച്ചു. െഎ.ജി മഹിപാൽ യാദവ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. െഎറിൻ േനത്രദാന പ്രതിജ്ഞ ചൊല്ലി. സുരേന്ദ്രൻ, ബീന, മുരളീധരൻ, രഘുനാഥ് എന്നിവർ സംസാരിച്ചു. വിഷൻ കോഒാഡിനേറ്റർമാരായ വിനോദ്കുമാർ സ്വാഗതവും ഫാ. ഷിേൻറാ നന്ദിയും പറഞ്ഞു. നേത്രദാനത്തിെൻറ ഭാഗമായി കണ്ണൂരിൽ െഎ ബാങ്ക് തുടങ്ങാനുള്ള ശ്രമം ആരംഭിച്ചെന്നും ഇതോടനുബന്ധിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ കണ്ണൂരിലെ സ്കൂൾ, കോളജുകൾവഴി നടത്തുമെന്നും കോഒാഡിേനറ്റർ ബിജു രമേശ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story