Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവജന സമ്മേളനം

യുവജന സമ്മേളനം

text_fields
bookmark_border
പയ്യന്നൂർ: അന്നൂർ മഹാത്മ സുഹൃദ് വേദി, കേളപ്പൻ സർവിസ് സ​െൻറർ യുവവേദി, സഞ്ജയൻ യുവവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് യുവജന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഗാന്ധിജിയും ഇന്ത്യൻ വർത്തമാനവും എന്ന വിഷയത്തിൽ ശിവൻ തെറ്റത്ത് പ്രഭാഷണം നടത്തി. യു.രാജേഷ് അധ്യക്ഷത വഹിച്ചു. വി.എം.ഉമ, സി.കെ.ഹരീന്ദ്രൻ, വി.പി.സന്തോഷ് കുമാർ, കെ.രാജീവ് കുമാർ, എ.കെ.പി.നാരായണൻ, പി.പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ.പി.മനോജ് സ്വാഗതവും ടി. സി.വി.രജിത് നന്ദിയും പറഞ്ഞു. താലൂക്ക് പ്രവർത്തനം ത്വരിതപ്പെടുത്തണം -പൗരസമിതി പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് പയ്യന്നൂർ പൗരസമിതി യോഗം ആവശ്യപ്പെട്ടു. താലൂക്ക് അനുവദിച്ച സർക്കാറിനെ യോഗം അഭിനന്ദിച്ചു.വി.വി. രവീന്ദ്രൻ നായനാർ അധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ, അഡ്വ.സി.നാരായണൻ നായർ, എൻ.കെ.ഭാസ്കരൻ എൻ.വി.കൃഷ്ണൻ, എം.ടി.പി.ഉസൈനാർ ഹാജി, എം.അബ്ബാസ് ഹാജി, ശിവരാമൻ എന്നിവർ സംസാരിച്ചു. അഡ്വ.കെ.വി.ശശിധരൻ നമ്പ്യാർ സ്വാഗതവും ടി.കെ.നാരായണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ.കെ.വി.ശശിധരൻ നമ്പ്യാർ (പ്രസി.), ടി.കെ.നാരായണൻ (സെക്ര.), എം.അബ്ബാസ് ഹാജി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story