Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 10:58 AM IST Updated On
date_range 8 Oct 2017 10:58 AM ISTപാനൂരിൽ മൂന്നാം ദിനവും ബസോട്ടം നിലച്ചു
text_fieldsbookmark_border
പാനൂർ: പാനൂരിൽ മൂന്നാം ദിനവും ബസോട്ടം നിലച്ചത് ജനത്തെ ദുരിതത്തിലാക്കി. ശനിയാഴ്ച രാവിലെയാണ് ഒരുസംഘം പാനൂർ ജങ്ഷനിൽനിന്നും പാനൂരിൽനിന്നും വിവിധ റൂട്ടുകളിലേക്ക് പോകുന്ന ബസുകൾ തടഞ്ഞത്. കഴിഞ്ഞദിവസം മിന്നൽ പണിമുടക്കിനെ തുടർന്ന് ബസ് ഓടാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ബസ് തടഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ സി.ഐ എം.കെ. സജീവിെൻറ നേതൃത്വത്തിൽ ബസ് തടഞ്ഞുവെച്ചവരുമായി സംസാരിച്ചതിനെ തുടർന്ന് ബസ് ഓടാൻ തീരുമാനമായി. പേക്ഷ, പാനൂരിെൻറ പരിസരപ്രദേശങ്ങളിൽ പലയിടങ്ങളിലായി ബസ് തടയുന്നതിനാൽ ബസുകൾ ഓടാൻ തയാറായില്ല. ഓടുന്ന ബസുകൾക്ക് പൊലീസ് സംരക്ഷണം നൽകാമെന്ന് സി.ഐ ഉറപ്പുനൽകിയെങ്കിലും ബസുകൾ ഓടിയില്ല. തുടർച്ചയായി മൂന്നാം ദിനമാണ് പാനൂരിൽ ബസോട്ടം നിലക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുക്ക് നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ വെള്ളിയാഴ്ച ചിലസ്ഥലങ്ങളിൽ ബസ് തടഞ്ഞിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ടൗണിലെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നട്ടംതിരിഞ്ഞു. തുടർച്ചയായ ബസ് സമരം പാനൂർ ടൗണിലെ വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story