Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 10:52 AM IST Updated On
date_range 8 Oct 2017 10:52 AM ISTഡൈനാമോസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
ഇരിക്കൂർ: ഡൈനാമോസ് സ്പോർട്സ് ക്ലബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് 2018 ജനുവരി ആദ്യവാരത്തിൽ ഇരിക്കൂറിൽ നടത്തും. ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ ഫുട്ബാൾ അസോസിയേഷനിൽ അംഗത്വമുള്ള ദേശീയ, സംസ്ഥാന-ജില്ല ടീമുകളായിരിക്കും മത്സരിക്കുക. ഒന്നാം സമ്മാനം മൂന്നുലക്ഷം രൂപ പ്രൈസ്മണിയും ഗോൾഡ്മെഡലുമാണ്. ടൂർണമെൻറ് തീയതി എ.എം.െഎ സ്കൂളിൽ നടന്ന സ്പോർട്സ് ക്ലബ് യോഗത്തിൽ കെ. അബ്ദുൽസലാം ഹാജി പ്രഖ്യാപിച്ചു. പ്രസിഡൻറ് കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ, ബ്ലോക്ക് അംഗം സി. രാജീവൻ, അഡ്വ. പി.പി. മുബശ്ശിറലി, സി.സി. ഹനീഫ, കെ.വി. ഷൗക്കത്തലി, എ.പി. റസാഖ്, സി.സി. ഹനീഫ, കെ.എ. നിസ്താർ, കെ. മുസ്തഫ, വി. ഉമ്മർകുട്ടി, മജീദ് എന്നിവർ പെങ്കടുത്തു. മുഅല്ലിം ഡേ ഇരിക്കൂർ: കമാലിയ മദ്റസ പി.ടി.എ, എസ്.കെ.എസ്.ബി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ കമാലിയ മദ്റസ അങ്കണത്തിൽ മുഅല്ലിം ഡേ, വിദ്യാർഥി മീറ്റ്, സ്നേഹവീട്, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നു. എട്ട്, ഒമ്പത് തീയതികളിലാണ് പരിപാടി. ഞായറാഴ്ച രാവിലെ ഏഴിന് വിദ്യാർഥി മീറ്റും തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബോധവത്കരണ സദസ്സും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story