Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ...

ജില്ലയിൽ ബ്ലോക്കുകളിലും നഗരസഭകളിലും പ്ലാസ്​റ്റിക് െഷ്രഡിങ്​ യൂനിറ്റ് സ്​ഥാപിക്കും

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഒമ്പത് നഗരസഭകളിലും കോർപറേഷനിലും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് െഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കാൻ പദ്ധതി. ജില്ല പഞ്ചായത്ത് പ്രസിഡൻറും മറ്റ് തദ്ദേശ സ്ഥാപന മേധാവികളും ഇതിന് താൽപര്യം പ്രകടിപ്പിച്ചതായി ക്ലീൻ കേരള കമ്പനി എം.ഡി കബീർ ബി. ഹാറൂൺ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് െഷ്രഡിങ് യൂനിറ്റിലെത്തിക്കും. അവിടെവെച്ച് ചെറുകഷണങ്ങളാക്കുന്ന പ്ലാസ്റ്റിക് കിലോക്ക് 15 രൂപ നൽകി ക്ലീൻ കേരള കമ്പനി മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് ടാറിങ്ങിന് നൽകും. ക്ലീൻ കേരള കമ്പനി ഓഹരി ഉടമകൾക്ക് കിലോക്ക് 18 രൂപയും നൽകും. ഇത് ടെൻഡറില്ലാതെ ക്ലീൻ കേരള കമ്പനി മുഖേന വാങ്ങാൻ കഴിയും. 10 ലക്ഷം രൂപയാണ് ഇതി​െൻറ ഏതാണ്ട് ചെലവ്. ഇ--മാലിന്യവും ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നുണ്ട്. വ്യക്തിയായാലും സ്ഥാപനമായാലും തദ്ദേശ സ്ഥാപനമായാലും ഇവ ശേഖരിച്ച് വെച്ചാൽ 500 കിലോഗ്രാം ഉണ്ടെങ്കിൽ കമ്പനി വണ്ടിയുമായി വന്ന് നേരിട്ട് ശേഖരിക്കും. ഇ-മാലിന്യത്തിന് ഒരു കിലോഗ്രാമിന് 10 രൂപ കമ്പനി നൽകും. മാലിന്യം വേർതിരിച്ച് സംസ്കരിക്കുക എന്ന സന്ദേശം വിദ്യാർഥികളിലൂടെ സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂളുകളിൽ ക്ലീൻ കേരള കമ്പനി ബോധവത്കരണം നടത്താൻ ലക്ഷ്യമിടുന്നതായും എം.ഡി അറിയിച്ചു. ഫോൺ: +91 471 321 6600. ഇ-മെയിൽ: info@cleankeralacompany.com, cleankeralacompany@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story