Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:55 AM IST Updated On
date_range 6 Oct 2017 10:55 AM ISTമോദിക്കെതിരെ വീണ്ടും യശ്വന്ത് സിൻഹ
text_fieldsbookmark_border
ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം പെരുപ്പിച്ച് കാട്ടുന്ന ദോഷൈകദൃക്കുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതിന് തൊട്ടുപിറകെ വീണ്ടും വിമർശനവുമായി മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹ. സാമ്പത്തികമാന്ദ്യം അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാറിെൻറ വിധി നിർണയിക്കുമെന്നും സിൻഹ പറഞ്ഞു. തങ്ങൾ ശുഭാപ്തിവിശ്വാസമുള്ളവരോ ദോഷൈകദൃക്കുകളോ എന്നത് പ്രധാനമല്ല. ഇത്തരം വിഷയങ്ങൾ താനുയർത്തുന്നത് സർക്കാറിെൻറ ശ്രദ്ധയിൽെപടുത്താനാണ്. സമ്പദ്ഘടനയുമായി ഏറ്റുമുട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്. ഇതിന് ദോഷൈകദൃക്ക് എന്നൊക്കെ വ്യക്തിപരമായ വിമർശനം വിലപ്പോവില്ല. കേവലം ഒരു പാദത്തിെൻറ അടിസ്ഥാനത്തിലല്ല താൻ സമ്പദ്ഘടന വിലയിരുത്തിയത്. സാമ്പത്തികവളർച്ച കഴിഞ്ഞ അഞ്ചാറ് മാസമായി കുറയുകയാണെന്ന് എല്ലാവർക്കുമറിയാം. തങ്ങൾക്ക് ഒരു മാനദണ്ഡവും മറ്റുള്ളവർക്ക് മറ്റൊരു മാനദണ്ഡവുമെന്ന നിലപാട് അനുവദിക്കാനാകില്ലെന്നും സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story