Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:52 AM IST Updated On
date_range 6 Oct 2017 10:52 AM ISTഹൈസ്കൂളാക്കി ഉയർത്തുന്നതിന് മുഖ്യമന്ത്രിക്ക് വിദ്യാർഥികളുടെ കത്ത്
text_fieldsbookmark_border
പുതിയതെരു: കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിദ്യാർഥികൾ നേരിട്ട് കാട്ടാമ്പള്ളി പോസ്റ്റ് ഓഫിസിൽ എത്തിയാണ് കത്തയച്ചത്. 700ഓളം വരുന്ന വിദ്യാർഥികൾ വ്യാഴാഴ്ച രാവിലെ പ്രകടനമായെത്തിയാണ് സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ പോസ്റ്റ് കാർഡ് തപാലായി അയച്ചത്. കെട്ടിടത്തിൽ ഓഡിറ്റോറിയം ഉൾപ്പെടെ ഹൈസ്കൂൾ ആയി ഉയർത്തുന്നതിന് വേണ്ട ഭൗതികസാഹചര്യമുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് കത്തയച്ചത്. തുടർന്ന് നടന്ന യോഗം ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഗൗരി, പ്രധാനാധ്യാപിക ഗംഗാ ഭായി, കർമസമിതി അംഗങ്ങളായ ശൈലേന്ദ്രൻ, അബ്ദുൽ ജബ്ബാർ, കെ.പി. സുരേന്ദ്രൻ, കെ. കോയ, ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story