Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോദിസർക്കാർ...

മോദിസർക്കാർ രാജ്യ​െത്ത തിരുത്താനാവാത്തവിധം അപകടത്തിലാക്കി ^ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി

text_fields
bookmark_border
മോദിസർക്കാർ രാജ്യെത്ത തിരുത്താനാവാത്തവിധം അപകടത്തിലാക്കി -ഇ.ടി. മുഹമ്മദ് ബഷീർ എം.പി കണ്ണൂർ: മോദിസർക്കാർ രാജ്യത്തെ തിരുത്താൻ കഴിയാത്ത വിധത്തിൽ അപകടത്തിലാക്കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കണ്ണൂർ കലക്ടേററ്റിനുമുന്നിൽ എൽ.ഡി.എഫി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന രാപ്പകൽസമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ രാജ്യങ്ങൾപോലും മാന്ദ്യത്തിലകപ്പെട്ട് വിറച്ചുകൊണ്ടിരുന്നപ്പോൾ ഇന്ത്യക്ക് ഒരു പ്രശ്നവുമില്ലാതിരുന്നത് മൻമോഹൻ സിങ്ങി​െൻറ ഭരണകാലത്താണ്. ആ അവസ്ഥയിൽനിന്ന് ഒാരോനിമിഷവും രാജ്യത്തെ തകർച്ചയിലേക്ക് കൊണ്ടുവിടുകയായിരുന്നു ഇപ്പോഴുള്ള സർക്കാർ. കോർപറേറ്റുകൾ തഴച്ചുവളരുകയും ഇന്ത്യ മെലിയുകയുമാണ് ചെയ്യുന്നത്. ജനരക്ഷാ യാത്രയിൽ ഇവിടെ ലൗജിഹാദ് നടക്കുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. വിവിധ ജാതിമതസ്ഥർ സാഹോദര്യത്തിൽ കഴിയുന്ന നാട്ടിലാണ് അവർ ഇത് പറയുന്നത്. പ്രത്യയശാസ്ത്രപരമായി ആളുകളെ ഇല്ലാതാക്കുന്നത് സി.പി.എം-ബി.ജെ.പി ആശയങ്ങളാണ്. ന്യൂനപക്ഷങ്ങളോട് കേന്ദ്രസർക്കാർ കാണിച്ച നെറികേട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളോട് പിണറായി സർക്കാറും കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ എ.ഡി. മുസ്തഫ അധ്യക്ഷതവഹിച്ചു. പ്രതിഷേധകേന്ദ്രമായി രാപ്പകൽ സമരം കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തി​െൻറ ഭാഗമായി യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിൽ 24 മണിക്കൂർ രാപ്പകൽ സമരം ആരംഭിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ ആരംഭിച്ച സമരം ഇന്ന് രാവിലെ പത്തുമണിക്ക് സമാപിക്കും. കേന്ദ്ര സർക്കാറിനും കേരളസർക്കാറിനുമുള്ള വിമർശനങ്ങളുടെ കേന്ദ്രമായി സമരവേദി മാറി. എങ്കിലും ഏറെയും പഴികേട്ടത് കേന്ദ്ര നയങ്ങൾക്കെതിരെയായിരുന്നു. സംസാരിച്ച നേതാക്കെളല്ലാം ജി.എസ്.ടിയും നോട്ടുനിരോധനവും വരുത്തിയ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് സംസാരിച്ചത്. സംസ്ഥാന സർക്കാറി​െൻറ മെഡിക്കൽ-സ്വാശ്രയ നയങ്ങളെക്കുറിച്ചും വിമർശനമുണ്ടായി. സമരത്തിൽ യു.ഡി.എഫി​െൻറയും വിവിധ പോഷക സംഘടനകളുടെയും നേതാക്കളും ഭാരവാഹികളും പെങ്കടുത്തു. പ്രത്യേക പന്തൽ ഒരുക്കിയാണ് സമരം. സമരം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.സി. ജോസഫ് എം.എൽ.എ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, മുൻമന്ത്രി കെ.പി. മോഹനൻ, കെ. സുരേന്ദ്രൻ, ഇല്ലിക്കൽ അഗസ്തി, വത്സൻ അത്തിക്കൽ, സി.എ. അജീർ, എ.കെ. ബാലകൃഷ്ണൻ, അബ്ദുൽ കരീം ചേലേരി, എ.പി. അബ്ദുല്ലക്കുട്ടി, വി.എ. നാരായണൻ, കെ.പി. പ്രശാന്തൻ, ടി. മനോജ്കുമാർ, രജനി രമാനന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story