Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:30 AM IST Updated On
date_range 6 Oct 2017 10:30 AM ISTവീട്ടിൽ േകാഴി വളർത്തി സമ്പാദ്യവുമായി പഴശ്ശി വെസ്റ്റ് യു.പിയിലെ കുട്ടികൾ
text_fieldsbookmark_border
കണ്ണൂർ: അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയിലൂടെ മുട്ട വിറ്റ് കൊച്ചു സമ്പാദ്യവുമായി പഴശ്ശി വെസ്റ്റ് യു.പി സ്കൂൾ വിദ്യാർഥികൾ. ഉരുവച്ചാലിൽ ഗോവർധിനി സംഗമത്തിെൻറ ഭാഗമായി നടന്ന പ്രദർശനത്തിലാണ് വിദ്യാർഥികൾ കോഴിക്കൃഷിയിലൂടെ ഉൽപാദിപ്പിച്ച നാടൻമുട്ടകളുമായി പ്രദർശനത്തിനും വിൽപനക്കുമെത്തിയത്. വിദ്യാർഥികളുടെ പ്രദർശനം വനം--മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ്, മട്ടന്നൂർ നഗരസഭ എന്നിവയുടെ സഹായത്തോടെ സ്കൂളിലെ പൗൾട്രി ക്ലബാണ് പദ്ധതി നടപ്പാക്കിയത്. 52 കുട്ടികൾക്കാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ച് ഗ്രാമശ്രീ കോഴികളെ വീതം നൽകിയത്. ഇവയെ വീട്ടുമുറ്റത്ത് വളർത്തി മുട്ട വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കോഴിയെ നൽകുന്നത്. ഏഴാം ക്ലാസിലെ എം.വി. അശ്വന്ത്, കെ.വി. സഹന, ആനന്ദ് രമേശൻ, എം. ശ്രീയ, എം. അനന്യ, രിഷിൻ രമേശ് എന്നിവരാണ് വീട്ടിൽ ഉൽപാദിപ്പിച്ച മുട്ടകളുമായി പ്രദർശനത്തിന് എത്തിയത്. മുട്ടവിറ്റ് കിട്ടിയ സമ്പാദ്യംകൊണ്ട് അമ്മക്ക് കുടുംബശ്രീയിൽ നിക്ഷേപിക്കാൻ സാധിച്ചതിെൻറയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങിക്കൊടുക്കാൻ സാധിച്ചതിെൻറയും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചതിെൻറയും ജ്യേഷ്ഠന് ടൂറിന് പോകാൻ സാധിച്ചതിെൻറയും കൊച്ചു കൊച്ചു സന്തോഷങ്ങളാണ് കൂട്ടുകാർ പങ്കുവെച്ചത്. എൻ.കെ. പ്രശാന്ത് മാസ്റ്ററാണ് പൗൾട്രി ക്ലബിെൻറ കൺവീനർ. ജില്ലയിലെ മികച്ച ജന്തുക്ഷേമ ക്ലബിനുള്ള മൃഗസംരക്ഷണ വകുപ്പിെൻറ അവാർഡ് ഈ പദ്ധതിയിലൂടെ സ്കൂളിെൻറ പൗൾട്രി ക്ലബിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story