Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 10:52 AM IST Updated On
date_range 1 Oct 2017 10:52 AM ISTമലയാള ഐക്യവേദി സംസ്ഥാനസമ്മേളനം പയ്യന്നൂരില്‍
text_fieldsbookmark_border
പയ്യന്നൂർ: കേരളത്തിെൻറ ഭരണവും കോടതിയും വിദ്യാഭ്യാസവും മാതൃഭാഷയിലാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എട്ടുവര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാള ഐക്യവേദിയുടെ എട്ടാം സംസ്ഥാന സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നടക്കുന്ന സമ്മേളനത്തില്‍ സാഹിത്യ, രാഷ്ട്രീയ, ഭരണമണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപവത്കരണയോഗം പയ്യന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ ചിന്തകനും എഴുത്തുകാരനുമായ ഡോ. പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുരേഷ്, പി. പ്രേമചന്ദ്രൻ, ശ്രീധരൻ കൈതപ്രം, കെ. രാമചന്ദ്രന്‍, പി.കെ. സുരേഷ് കുമാര്‍, ആര്‍. മുരളീധരന്‍, സി.പി. ശുഭ, എ. നസീറ, എം. കലേഷ് എന്നിവർ സംസാരിച്ചു. അഡ്വ. ശശി വട്ടക്കൊവ്വൽ ചെയർമാനായുള്ള 60 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി എം.ടി. അന്നൂർ, കെ.പി. രവീന്ദ്രൻ, പി.കെ. സുരേഷ്കുമാര്‍, കെ. ശിവകുമാർ, ജയദേവൻ, മനോജ് കൊയ്യം, ജനാർദനൻ മാസ്റ്റര്‍ എന്നിവരെ നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story