Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാരംഭം; കുരുന്നുകൾ...

വിദ്യാരംഭം; കുരുന്നുകൾ ആദ്യക്ഷരം നുണഞ്ഞു

text_fields
bookmark_border
കണ്ണൂർ: വിദ്യാരംഭദിനത്തിൽ ജില്ലയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അറിവി​െൻറ ആദ്യക്ഷരം കുറിച്ചു. കുറുമ്പുകാട്ടിയും കുഞ്ഞിപ്പല്ലുകാട്ടി ചിരിച്ചും ഗുരുവി​െൻറ കൈപിടിച്ച് കുഞ്ഞുങ്ങൾ അരിയിൽ അക്ഷരങ്ങൾ എഴുതി. ക്ഷേത്രങ്ങളുടെയും ലൈബ്രറികളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിവിധയിടങ്ങളിൽ ചടങ്ങുകൾ നടന്നത്. ജില്ല ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന വിദ്യാരംഭച്ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാലാ മുൻ ൈവസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് വിദ്യാരംഭം കുറിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ലൈബ്രറി കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് എം. മോഹനൻ, ജില്ല സെക്രട്ടറി പി.കെ. ബൈജു, എം. ബാലൻ, എ. പങ്കജാക്ഷൻ, കമലാ സുധാകരൻ, എ. ശ്രീധരൻ, ഇ.കെ. സിറാജ് എന്നിവർ സംസാരിച്ചു. ചൊക്ലി ഊരാച്ചേരി ഗുരുനാഥന്‍ സ്മൃതികേന്ദ്രത്തില്‍ ലൈബ്രറി കൗൺസില്‍ ജില്ല വൈസ് പ്രസിഡൻറ് കവിയൂര്‍ രാജഗോപാല​െൻറ നേതൃത്വത്തിലാണ് എഴുത്തിനിരുത്തിയത്. എന്‍.കെ. ദാസന്‍ സ്വാഗതം പറഞ്ഞു. കണ്ണൂർ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, സൗത്ത് ബസാർ കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, താളിക്കാവ് ഭഗവതിക്ഷേത്രം, അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രം തുടങ്ങിയിടങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങ് നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story