Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 10:57 AM IST Updated On
date_range 30 Nov 2017 10:57 AM ISTസ്വർണക്കവർച്ചക്ക് ജയിലില്‍ ആസൂത്രണം: കൊടി സുനിയെ ചോദ്യം ചെയ്തു
text_fieldsbookmark_border
സ്വർണക്കവർച്ചക്ക് ജയിലില്‍ ആസൂത്രണം: കൊടി സുനിയെ ചോദ്യം ചെയ്തു കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ, കള്ളക്കടത്ത് സ്വർണം കൈക്കലാക്കാൻ ജയിലിൽ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന കണ്ടെത്തലിൽ അന്വേഷണസംഘം ചോദ്യം ചെയ്തു. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ കവർച്ച ആസൂത്രണത്തിൽ പങ്കുള്ളതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊടി സുനിയിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ പറയാൻ പൊലീസ് തയാറായില്ല. സുനിയിൽ നിന്നറിയാനുള്ള കാര്യങ്ങൾ സംബന്ധിച്ച് നേരേത്ത അേന്വഷണസംഘം ചോദ്യാവലി തയാറാക്കിയിരുന്നു. ചില ചോദ്യങ്ങളോട് സുനി പ്രതികരിച്ചില്ല എന്നാണ് വിവരം. സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് സൂചന ലഭിച്ചതിനാൽ ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസ് തിരക്കി. കേസ് അേന്വഷിക്കുന്ന നല്ലളം സി.െഎ പി. രാജേഷിെൻറ നേതൃത്വത്തിൽ എസ്.ഐ എസ്.ബി. കൈലാസ് നാഥ്, അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖിെൻറ കീഴിലെ ക്രൈം സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് വിയ്യൂർ ജയിലിലെത്തി ചോദ്യം െചയ്തത്. ജൂലൈ 16ന് കരിപ്പൂരിൽ നിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിെന നല്ലളം മോഡേൺ ബസാറിൽ തടഞ്ഞാണ് മൂന്നരകിലോയോളം സ്വർണമടങ്ങിയ ബാഗ് കവർന്നത്. കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ച ആസൂത്രണം െചയ്തതിൽ കൊടി സുനിയുടെ പങ്ക് വെളിവാക്കുന്ന സൂചനകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് സുനിയെ ചോദ്യം ചെയ്യാൻ കോടതിയിൽ നിന്ന് പൊലീസ് അനുമതി വാങ്ങുകയായിരുന്നു. മൊഴി വിശദമായി പരിശോധിച്ചശേഷം കേസിൽ നേരേത്ത അറസ്റ്റിലായി കോഴിക്കോട് ജില്ല ജയിലിൽ കഴിയുന്ന കാക്ക രഞ്ജിത്തിനെയും ജാമ്യത്തിലിറങ്ങിയ രാേജഷ് ഖന്നയെയും വീണ്ടും പൊലീസ് ചോദ്യം െചയ്തേക്കും. കാക്ക രഞ്ജിത്തും രാജേഷ് ഖന്നയും പിടിയിലായതോടെയാണ് കൊടി സുനിയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന വിവരം പൊലീസിന് കിട്ടിയത്. സ്വർണം കാക്ക രഞ്ജിത്ത് െകാല്ലം സ്വദേശി രാജേഷ് ഖന്നക്ക് 80 ലക്ഷത്തോളം രൂപക്ക് നൽകിയെന്ന് കണ്ടെത്തിയെങ്കിലും തൊണ്ടിമുതൽ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story