Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോ. ധർമരാജ്​ അടാട്ട്​...

ഡോ. ധർമരാജ്​ അടാട്ട്​ കാലടി സർവകലാശാല വൈസ്​ചാൻസലറാകും

text_fields
bookmark_border
ഡോ. ധർമരാജ് അടാട്ട് കാലടി സർവകലാശാല വൈസ്ചാൻസലറാകും തിരുവനന്തപുരം: കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല വൈസ്ചാൻസലറായി ഡോ. ധർമരാജ് അടാട്ടിനെ നിയമിക്കാൻ മൂന്നംഗ സെർച് കമ്മിറ്റി ശിപാർശ ചെയ്തു. ശിപാർശ ചാൻസലർ കൂടിയായ ഗവർണർ അംഗീകരിക്കുന്ന മുറക്ക് നിയമനമാകും. ബുധാഴ്ച വൈകീട്ട് ചേർന്ന സെർച് കമ്മിറ്റി െഎകകണ്േഠ്യന ധർമരാജി​െൻറ പേര് വി.സി സ്ഥാനത്തേക്ക് ശിപാർശ ചെയ്യുകയായിരുന്നു. നിലവിൽ കാലടി സർവകലാശാലയിൽ പ്രോ–വൈസ്ചാൻസലർ ആയ ധർമരാജ് വൈസ്ചാൻസലറുടെ ചുമതല വഹിച്ചുവരുകയാണ്. കാലടി സർവകലാശാലയിൽ സംസ്കൃത സാഹിത്യ പഠനവിഭാഗത്തിൽ പ്രഫസറായിരുന്നു. കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠന വിഭാഗത്തിൽനിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. തൃശൂരിലെ അടാട്ട് സ്വദേശിയാണ്. ഡോ.എം.സി. ദിലീപ്കുമാറി​െൻറ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കാലടി സർവകലാശാലയിൽ വി.സി പദവി ഒഴിവുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story