Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 10:29 AM IST Updated On
date_range 30 Nov 2017 10:29 AM ISTപ്രതിയെ മോചിപ്പിച്ച സംഭവം: 20 പേർക്കെതിരെ കേസ്
text_fieldsbookmark_border
മാഹി: മാഹി തീരദേശ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി കസ്റ്റഡിയിലുള്ള പൂഴിത്തലയിലെ അയ്യിട്ടവളപ്പിൽ നകുലനെന്ന അനിൽകുമാറിനെ മോചിപ്പിച്ച സംഭവത്തിൽ 20 പേർക്കെതിരെ മാഹി പൊലീസ് കേസെടുത്തു. മാഹി തീരപ്രദേശത്തെ അയ്യിട്ടവളപ്പിൽ നകുലൻ, ശ്യാംജിത്ത്, സന്ദീപ്, അനിൽകുമാർ, അശോകൻ എന്നിവർക്കും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസ്. നകുലനെ മർദിച്ചെന്ന പരാതിയിൽ സസ്പെൻഷനിൽ കഴിയുന്ന മാഹി തീരദേശ പൊലീസ് എസ്.ഐ പി.പി. ജയരാജൻ നൽകിയ ഹരജിയെ തുടർന്ന് മദ്രാസ് ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story