Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുതാഴം സ്​കൂൾ...

ചെറുതാഴം സ്​കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

text_fields
bookmark_border
പയ്യന്നൂർ: ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി മികവി​െൻറ കേന്ദ്രമാക്കാനുള്ള പദ്ധതിയായി. ടി.വി. രാജേഷ് എം.എൽ.എയുടെ നിർദേശാനുസരണം തെരഞ്ഞെടുക്കപ്പെട്ട ഇവിടെ 15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയാറായി. അത്യാധുനികമായ അക്കാദമിക് കാമ്പസ്, പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേക ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിട സമുച്ചയം, കലാ-കായിക ഗവേഷണ പരിശീലനങ്ങൾക്ക് ഭൗതികസൗകര്യങ്ങൾ, ലാബുകൾ, ലൈബ്രറി, അടുക്കള, സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, പെൺകുട്ടികളുടെ മുറികൾ, വായനമുറി, സ്മാർട്ട് മുറി എന്നിവ ഒരുക്കും. ആദ്യഘട്ടത്തിൽ ടി.വി. രാജേഷ് എം.എൽ.എ മുഖേന ലഭിച്ച 2.93 കോടി രൂപ ചെലവിൽ 20 ഹൈടെക് മുറികൾ ഉൾപ്പെടുന്ന കെട്ടിടം നിർമിക്കും. ഇതി​െൻറ ശിലാസ്ഥാപനം 30ന് ഉച്ച 2.30ന് പി.കെ. ശ്രീമതി എം.പി നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ എൻ. രാജേഷ്, പ്രഥമാധ്യാപിക പ്രേമജയ, പി.വി. ഗംഗാധരൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി. ദാമോദരൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story